പത്തനംതിട്ട :മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെ യും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമം 2007 മായി ബന്ധപ്പെട്ട ഏകദിന പരിശീലനം പരിപാടി സാമൂഹിക നീതി വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട കാപ്പിൽ നാനോ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.
പരിശീലന പരിപാടി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി രാജി പി രാജപ്പൻ ഉദ്ഘാടനം ചെയ്തു.ജില്ലാ സാമുഹിക നീതി ഓഫീസർ ശ്രീമതി shamla ബീഗം സ്വാഗതം ആശംസിച്ചു.ഡെപ്യൂട്ടി DMO ശ്രീ ഐ പ്പ് ജോസഫ്, ജില്ലാ രജിസ്ട്രാർ ശ്രി ഹക്കീം, പ്രൊബേഷൻ ഓഫീസർ ശ്രീ സന്തോഷ് , ജില്ലാ വയോജന കമ്മിറ്റി അംഗം ശ്രീ ഹരികുമാർ, ശ്രീമതി രാമേശ്വരി അമ്മ, നജീബ്, എന്നിവർ സംസാരിച്ചു..
അഡ്വ ശ്രീജിത്ത് സോമശേഖരൻ MWPSC ആക്ടുമായി ബന്ധപ്പെട്ട ക്ലാസ്സ് നയിച്ചു. സാമൂഹിക നീതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികൾ സംബന്ധിച്ച് ജില്ലാ സാമൂഹിക നീതി ഓഫീസർ ക്ലാസെടുത്തു.
രജിസ്ട്രേഷൻ, ആരോഗ്യം, പോലീസ്,വനിത ശിശുവികസന വകുപ്പ് , തദ്ദേശ സ്വയംഭരണം, ആർഡിഒ ഓഫീസ്, ഹോമിയോ,ആയുർവേദം വകുപ്പ് ഉദ്യോഗസ്ഥർ സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.