ഡബ്ലിൻ:അയർലണ്ട് സർക്കാരുമായി കൈകോർത്ത് ഇന്ത്യൻ വ്യവസായ ഭീമൻ ടാറ്റാ കമ്പനി.
അയർലണ്ടിന്റെ പുതിയ പെന്‍ഷന്‍ സംവിധാനമായ ഓട്ടോ-എന്റോള്‍മെന്റ് സിസ്റ്റം തയ്യാറാക്കുന്നതിനുള്ള 150 മില്യണ്‍ യൂറോയുടെ കരാറാണ് ടി സി എസ് ടാറ്റാ കമ്പനി സ്വന്തമാക്കുന്നത്.തൊഴിലാളികളുടെ റിട്ടയർ മെന്റിനു ശേഷമുള്ള സാമ്പത്തിക സുരക്ഷിതത്വം ഉറപ്പു വരുത്തുന്നത് ലക്ഷ്യമിട്ടുള്ളതാണ് ഐറിഷ് സർക്കാരിന്റെ പുതിയ പദ്ധതി.ഇതിന്റെ നടത്തിപ്പിനായി വിവിധ കമ്പനികൾ മുന്നോട്ട് വന്നെങ്കിലും അയർലണ്ട് സർക്കാർ ടി സി എസിനെ തിരഞ്ഞെടുത്തെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.
ഏതാണ്ട് പത്തു വർഷത്തെ കാരാറാണ് ഐറിഷ് സർക്കാരുമായി ടാറ്റാ കമ്പനി ഉണ്ടാക്കുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്.മുമ്പ് യു കെ സര്‍ക്കാരിന്റെ ഓട്ടോ-എന്റോള്‍മെന്റ് സിസ്റ്റം സ്ഥാപിച്ചതിന്റെ പെരുമയിലാണ് ഐറിഷ് സര്‍ക്കാരിന്റെ കരാറും ടി സി എസിന് ലഭിക്കുന്നതെന്നാണ് കരുതുന്നത്.23നും 60നും ഇടയില്‍ പ്രായമുള്ള
20,000 യൂറോ വരുമാനമുള്ള തൊഴിലാളികള്‍ക്കായാണ് ഓട്ടോ എന്റോള്‍മെന്റ് പെന്‍ഷന്‍ സ്‌കീം നടപ്പാക്കുന്നത് പദ്ധതിയിൽ അംഗമാകുന്ന തൊഴിലാളികൾ മൂന്നു യൂറോ വീതം നല്‍കണം അവർ തൊഴിൽ ചെയ്യുന്ന മേഖലയിലെ കമ്പനിയോ തൊഴിൽ ഉടമയൊ
തത്തുല്യമായ തുക നിക്ഷേപിക്കും. സര്‍ക്കാര്‍ വിഹിതമായി ഒരു യൂറോയും നല്‍കും.പത്തു വര്‍ഷമാകുമ്പോഴേക്കും ഇത് 760 മില്യണ്‍ യൂറോയായി വര്‍ദ്ധിക്കുമെന്നും സാമൂഹികക്ഷേമ വകുപ്പ് കണക്കാക്കുന്നു
ഈ ഓട്ടോ-എന്റോള്‍മെന്റ് സ്‌കീം പ്രോജക്റ്റ് കൂടാതെ, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് , അയര്‍ലണ്ടിലെ നിരവധി പ്രോജക്ടുകളില്‍ സജീവമായി ഏര്‍പ്പെട്ടിട്ടുണ്ട്.എ ഐ ബിയുടെ 3.2മില്യണ്‍ ഉപഭോക്താക്കള്‍ക്കും-
അവരുടെ ബ്രാഞ്ചുകള്‍, ഫോണ്‍, എ ഐ ബി മൊബൈല്‍ ബാങ്കിംഗ് ആപ്പ് എന്നിവയിലൂടെ സാമ്പത്തിക ഉപദേശങ്ങളും സംയോജിത ലൈഫ് പ്രൊട്ടക്ഷന്‍, പെന്‍ഷന്‍, നിക്ഷേപ ഉല്‍പ്പന്നങ്ങളും ആക്സസ് ചെയ്യാന്‍ അനുവദിക്കുന്നതാണ് ഈ പ്ലാറ്റ്ഫോം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.