ബാധ്യതയുണ്ടെന്ന് മനസ്സിലായി. കരാർ എഴുതുന്ന സമയത്ത് സ്ഥലത്തിന് യാതൊരു ബാധ്യതയും ഇല്ലെന്നായിരുന്നു എഴുതിയിരുന്നത്, പരാതിക്കാരൻ പറഞ്ഞു.
കരാറിൽനിന്ന് പിന്‍മാറുന്നു, പണം തിരിച്ചുതരണമെന്ന് അദ്ദേഹത്തോട് പറഞ്ഞിട്ട് ഒരു വർഷമായി. എന്നാൽ, തരാമെന്ന് പറയുന്നതല്ലാതെ ഇതുവരെ നൽകിയ പണം തിരികെ തരാൻ അദ്ദേഹം കൂട്ടാക്കിയിട്ടില്ലെന്നും പരാതിക്കാരൻ ആരോപിച്ചു.
ഡി.ജി.പിയെ നേരിട്ട് കാണാൻ ശ്രമം നടത്തിയെങ്കിലും നടന്നില്ല. തുടർന്ന് ഓൺലൈൻവഴി മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെ കണ്ട് കാര്യം പറഞ്ഞു. ഒരാഴ്ചത്തെ സമയം തരണമെന്നും സംസാരിച്ച് വിഷയം തീർക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഒന്നും സംഭവിച്ചില്ല.
തുടർന്ന് ഡിജിപിക്കും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും കത്തയച്ചു. പത്ത് ദിവസത്തിനുള്ളിൽ പണം തിരികെനൽകി കരാർ റദ്ദാക്കണമെന്നായിരുന്നു രജിസ്ട്രേഡ് കത്തിൽ ആവശ്യപ്പെട്ടിരുന്നത്. ഇത് ലഭിച്ചതിനുപിന്നാലെ അദ്ദേഹത്തിന്റെ വക്കീൽ, 'പണം തരാൻ സാധ്യമല്ലെന്ന്' മറുപടി നൽകി. തുടർന്നാണ് എല്ലാ രേഖകളും വെച്ച് കോടതിയെ സമീപിച്ചിത്, ഉമർ ഷെരീഫ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.