കാർവാർ (കർണാടക): ഷിരൂരിലെ മണ്ണിടിച്ചിലിൽ ലോറിക്കൊപ്പം ഭൂമിക്കടിയിലായ അർജുൻ ഹൈവേയിലൂടെ അപകട സ്ഥലത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായി കാർവാർ എസ്പി എം.നാരായണ. വാഹനം ചെക്പോസ്റ്റ് കടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി എസ്പി പറഞ്ഞു.
വിദഗ്ധർ പ്രദേശത്ത് തിരച്ചില്‍ നടത്തുന്നുണ്ട്. അവരുടെ പക്കലുള്ള റഡാർ ഉപകരണങ്ങളിൽ സിഗ്നൽ ലഭിച്ചിട്ടുണ്ട്. ഇന്നലെ സൂറത്ത് എൻഐടിയിൽനിന്ന് എത്തിയ സംഘത്തിനും ചില സൂചനകൾ ലഭിച്ചു. ലോറിയുടെ ഏതെങ്കിലും ഭാഗം കണ്ടെത്താനാകുമോ എന്നറിയാനായി പുഴയിലും പ്രത്യേക റഡാർ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള തിരച്ചിൽ നടത്തുന്നുണ്ട്. സൈന്യവും വിദഗ്ധരുമടങ്ങുന്ന സംഘം ഇവിടെയുണ്ട്. എന്നാല്‍ സ്ഥലത്തു തുടരുന്ന മഴ രക്ഷാപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നതായി എസ്പി പറഞ്ഞു.
കന്യാകുമാരി–പനവേൽ ദേശീയപാത 66ൽ മംഗളൂരു–ഗോവ റൂട്ടിൽ അങ്കോളയ്ക്കു സമീപം ഷിരൂരിലാണ് അർജുൻ ഓടിച്ച ലോറി വൻ മണ്ണിടിച്ചിലിൽ പെട്ടത്. ചൊവ്വാഴ്ച രാവിലെ 8.30ന് ആയിരുന്നു അപകടം. രക്ഷാപ്രവർത്തനത്തിന്റെ വിശദാംശങ്ങൾ വിവരിക്കാൻ ഇന്ന് വൈകിട്ട് വാർത്താ സമ്മേളനം നടത്തും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.