മുംബൈ: നേവല്‍ ഡോക് യാര്‍ഡില്‍ വച്ച് ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് ബ്രഹ്മപുത്രയ്ക്ക് തീപിടിച്ചു. തീപിടിത്തത്തിന് പിന്നാലെ ഐഎന്‍എസ് ബ്രഹ്മപുത്ര ഒരു വശത്തേക്ക് ചരിഞ്ഞു. സംഭവത്തില്‍ ഒരു നാവികനെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്.
ഐഎൻഎസ് ബ്രഹ്മപുത്ര എന്ന മൾട്ടിറോൾ ഫ്രിഗേറ്റ് പുനർനിർമിക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായതെന്ന് നാവികസേന അറിയിച്ചു. ഒരു ജൂനിയർ നാവികനെ കാണാതായതായും രക്ഷാപ്രവർത്തകർക്കായി തെരച്ചിൽ തുടരുകയാണെന്നും മറ്റെല്ലാ ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്നും നാവികസേന അറിയിച്ചു.
മുംബൈയിലെ നേവൽ ഡോക്ക്‌യാർഡിലെയും തുറമുഖത്തുള്ള മറ്റ് കപ്പലുകളിലെയും അഗ്നിശമന സേനാംഗങ്ങളുടെ സഹായത്തോടെ കപ്പൽ ജീവനക്കാർ തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.
ശേഷിക്കുന്ന അപകടസാധ്യത വിലയിരുത്തുന്നതിനുള്ള സാനിറ്റൈസേഷൻ പരിശോധനകൾ ഉൾപ്പെടെയുള്ള തുടർനടപടികൾ നടത്തിയെന്നും വ്യക്തമാക്കി. കപ്പൽ ഒരു വശത്തേക്ക് ചരിയാൻ തുടങ്ങിയെന്നും എല്ലാ ശ്രമങ്ങളും നടത്തിയിട്ടും, കപ്പൽ നേരായ നിലയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തുACCIDENT ONBOARD INDIAN NAVY SHIP INS BRAHMAPUTRA@indiannavy @IndiannavyMedia
— Sea And Coast 🇮🇳 (@seaandcoast1) July 22, 2024
A fire had broken out onboard Indian Naval Ship Brahmaputra, a multi-role Frigate, on the evening of 21 Jul 24 while she was undergoing refit at ND (Mbi), as reported earlier. The fire was brought… pic.twitter.com/k4YYT4gr8S
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.