മസ്‌കറ്റ്: ഒമാൻ തീരത്ത് മറിഞ്ഞ കൊമറോസ് രാജ്യത്തിന്റെ പതാകയുള്ള എണ്ണക്കപ്പൽ തിരച്ചിലിന് ഇന്ത്യൻ നാവിക സേനയും. ഐഎൻഎസ് തേജ്, ദീർഘദൂര നിരീക്ഷണ വിമാനം പി 81 എന്നിവയാണ് വിന്യസിച്ചത്. 13 ഇന്ത്യക്കാർ ഉൾപ്പെടെ 16 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ശ്രീലങ്കയിൽ നിന്നുള്ളവരാണ് മറ്റു മൂന്നുപേർ.
ഒമാനിലെ ദുക്കത്തിനുസമീപം റാസ് മദ്രാക്ക പ്രദേശത്തിന് തെക്കുകിഴക്ക് 25 നോട്ടിക്കൽ മൈൽ (28.7 മൈൽ) അകലെ തിങ്കളാഴ്ചയാണ് എണ്ണക്കപ്പൽ മറിഞ്ഞത്. പ്രാദേശിക അധികൃതരുടെ ഏകോപനത്തിൽ രക്ഷാപ്രവർത്തനം നടത്തിയെന്നും കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ നേരത്തെ അറിയിച്ചിരുന്നു. കൂടുതലും ഇന്ത്യക്കാരുള്ളതിനാലാണ് ഇന്ത്യനാവികസേന കൂടി തിരച്ചിലിന്റെ ഭാഗമാകുന്നത്.
വേഗത്തിൽ തന്നെ രക്ഷാപ്രവർത്തനം പൂർത്തിയാക്കാനുള്ള ശ്രമമാണ് നാവികസേനയുടെ ഭാഗത്ത് നിന്നുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.