തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ അപകടത്തിൽപ്പെട്ട് മരിച്ച ജോയിയുടെ അമ്മയ്ക്ക് നഗരസഭ വീട് വച്ച് നൽകുമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ.
നാടിനെ നടുക്കിയ സംഭവമാണ് കഴിഞ്ഞദിവസം നടന്നത്. സംസ്ഥാന സർക്കാറിൻ്റെ ധനസഹായത്തിനൊപ്പം നഗരസഭ അദ്ദേഹത്തിൻ്റെ മാതാവിനൊപ്പം നിൽക്കുന്നു. നഗരസഭയ്ക്ക് പുറത്താണ് ജോയിയുടെ കുടുംബം താമസിക്കുന്നത്. അതുകൊണ്ടു തന്നെ തീരുമാനം നഗരസഭ കൌൺസിൽ ചേർന്ന് ഔദ്യോഗികമായി അറിയിക്കും.
സമരം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യമുള്ളവരാണ്. നഗരസഭ ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ട്. സർക്കാരും ഒപ്പമുണ്ട്. അപകടമുണ്ടായപ്പോൾ പോലും രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ നോക്കിയവരാണ്. അവരാണ് സമരം ചെയ്യുന്നത്. നഗരസഭ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകും. പൊതു സ്ഥലത്ത് മാലിന്യങ്ങൾ വലിച്ചെറിയരുന്നത് എന്ന് പറയുന്ന അതേ സമയത്ത് റെയിൽവേ മാലിന്യ സംസ്കരണത്തിന് എന്ത് മാർഗ്ഗം സ്വീകരിക്കുന്നു എന്നുള്ളത് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും മേയർ ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.