വിസ് സൈബര്‍ സുരക്ഷാ സ്റ്റാര്‍ട്ടപ്പിനെ 2300 കോടി ഡോളറിന് വാങ്ങാനൊരുങ്ങി ഗൂഗിള്‍

കാലിഫോർണിയ:വന്‍തുകമുടക്കി ഒരു സൈബര്‍സുരക്ഷാ സ്റ്റാര്‍ട്ടപ്പിനെ വാങ്ങാനൊരുങ്ങുകയാണ് ഗൂഗിള്‍.


 വിസ് ക്ലൗഡ് കംപ്യൂട്ടിങ് സംവിധാനങ്ങള്‍ക്ക് വേണ്ടിയുള്ള സൈബര്‍ സുരക്ഷാ സോഫ്റ്റ് വെയറുകള്‍ വികസിപ്പിക്കുന്ന (Wiz) എന്ന സ്റ്റാര്‍ട്ടപ്പിനെയാണ്  2300 കോടി ഡോളറിന് (1,92,154 കോടി രൂപ) ഗൂഗിള്‍ ഏറ്റെടുക്കാനൊരുങ്ങുന്നത്. ഗൂഗിളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടായിരിക്കും ഇത്.

ഈ വര്‍ഷം ആദ്യം വെഞ്ച്വര്‍ കാപ്പിറ്റല്‍ നിക്ഷേപകരില്‍ നിന്ന് വിസ് 100 കോടി ഡോളര്‍ സമാഹരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗൂഗിളും വിസും തമ്മിലുള്ള ഏറ്റെടുക്കല്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്. ഇരു കമ്പനികളും തമ്മിലുള്ള കരാറിന് അന്തമി രൂപം ആയിട്ടില്ല. ചിലപ്പോള്‍ ഏറ്റെടുക്കല്‍ ഉപേക്ഷിക്കാനും സാധ്യതയുണ്ട്.

വാള്‍സ്ട്രീറ്റ് ജേണലാണ് ഈ നീക്കവുമായി ബന്ധപ്പെട്ട് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇരു കമ്പനികളും ഔദ്യോഗികമായി വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

2012 ല്‍ മോട്ടോറോളയെ ഗൂഗിള്‍ ഏറ്റെടുത്തതാണ് കമ്പനി നടത്തിയ ഏറ്റവും വലിയ ഇടപാട്. 1250 കോടി ഡോളറിനായിരുന്നു ഈ ഏറ്റെടുക്കല്‍. പിന്നീട് 2014 ലില്‍ വന്‍ നഷ്ടത്തില്‍ 691 കോടി ഡോളറിന് മോട്ടോറോളയെ ഗൂഗിള്‍ വില്‍ക്കുകയും ചെയ്തു.

മോട്ടോറളയ്ക്കായി ചെലവാക്കിയ തുകയുടെ ഇരട്ടിയോളം വിലയ്ക്കാണ് ഗൂഗിള്‍ വിസ് ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്. 2022 ല്‍ മാന്‍ഡിയന്റ് എന്ന സൈബര്‍ സുരക്ഷാ സ്ഥാപനത്തെ ആല്‍ഫബെറ്റ് 540 കോടി ഡോളറിന് ഏറ്റെടുത്തിരുന്നു.

ക്ലൗഡ് അധിഷ്ഠിത സേവനങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്ന സാഹചര്യത്തിലാണ് ഗൂഗിള്‍ വിസിനെ ഏറ്റെടുക്കുന്നത്. എഐ ആപ്ലിക്കേഷനുകള്‍ ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ക്കായി ക്ലൗഡ് സ്റ്റോറേജുകള്‍ ആവശ്യമാണ്.

അസാഫ് റാപ്പപോര്‍ട്ട്, അമി ലുട്ട്വാക്ക്, യിനോണ്‍ കോസ്റ്റിക്ക, റോയ് റെസ്നിക് എന്നിവര്‍ ചേര്‍ന്ന് 2020 മാര്‍ച്ചില്‍ ആരംഭിച്ച സ്റ്റാര്‍ട്ടപ്പാണ് വിസ്. കോവിഡ് കാലത്ത് വലിയ വളര്‍ച്ചയാണ് കമ്പനിയുണ്ടാക്കിയത്. ഇപ്പോള്‍ ഫോര്‍ച്യൂണിന്റെ മികച്ച 100 കമ്പനികളുടെ പട്ടികയില്‍ വരുന്നവരാണ് വിസിന്റെ ഉപഭോക്താക്കളില്‍ 40 ശതമാനവും. 

ബിഎംഡബ്ല്യൂ, സ്ലാക്ക്, സേല്‍സ്‌ഫോഴ്‌സ് എന്നിവര്‍ അതില്‍ ചിലരാണ്. ആമസോണ്‍, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ എന്നിവരുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !