ഹേമ കമ്മിറ്റിയുടെ പൂർണ റിപ്പോർട്ട് പുറത്തുവരണം; ഭാ​ഗ്യലക്ഷ്മി

കൊച്ചി: വ്യക്തികളുടെ പേരുകൾ ഇല്ലാതെയാണെങ്കിലും ഹേമ കമ്മിറ്റിയുടെ പൂർണ റിപ്പോർട്ട് പുറത്തുവരണമെന്നാണ് സിനിമയ്ക്കകത്ത് പ്രവർത്തിക്കുന്ന എല്ലാ സ്ത്രീകളുടേയും അഭിപ്രായമെന്ന് ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാ​ഗ്യലക്ഷ്മി.

വ്യക്തിയുടെ പേര് പറഞ്ഞില്ലെങ്കിൽ ഈ റിപ്പോർട്ടുകൊണ്ട് ഒരർഥവുമില്ല. തെറ്റുചെയ്തയാളെ തെളിവുസഹിതം പുറത്തേക്കുകൊണ്ടുവരണം. ഇത്തരക്കാരെ അറസ്റ്റ് ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. 

ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണമായി പുറത്തുവിടുക എന്നത് എല്ലാവരുടേയും ആവശ്യമാണെന്ന് ഭാ​ഗ്യലക്ഷ്മി പറഞ്ഞു. അതിനുവേണ്ടിയാണല്ലോ ഇത്രയും പണം ചെലവാക്കി ഇങ്ങനെയൊരു കമ്മിഷൻ രൂപീകരിച്ചതെന്നും അവർ അഭിപ്രായപ്പെട്ടു. അത് കമ്മിറ്റിയാണെങ്കിലും കമ്മിഷനാണെങ്കിലും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ കേൾക്കാൻവേണ്ടിയാണ് അത് രൂപീകരിച്ചത്. ആ കമ്മിഷനുമുൻപാകെ താനുൾപ്പെടെയുള്ള എല്ലാ മേഖലയിലുമുള്ള സ്ത്രീകൾ നേരിട്ട് ബുദ്ധിമുട്ടുകൾ പറഞ്ഞിട്ടുണ്ട്. അതവർ രേഖപ്പെടുത്തിയിട്ടുമുണ്ട്. താനത് നേരിട്ടുകണ്ടതുമാണെന്ന് ഭാ​ഗ്യലക്ഷ്മി പറഞ്ഞു.

"പേരുകൾ ഇല്ലാതെയാണെങ്കിലും പൂർണ റിപ്പോർട്ട് പുറത്തുവരണമെന്നാണ് ഞങ്ങൾ, സിനിമയ്ക്കകത്ത് പ്രവർത്തിക്കുന്ന എല്ലാ സ്ത്രീകളുടേയും അഭിപ്രായം. കഴിഞ്ഞദിവസം ഒന്നുരണ്ട് അഭിഭാഷകരുമായി സംസാരിക്കാൻ സാധിച്ചിരുന്നു. അതിജീവിതകളുടെ പേര് രഹസ്യമായിത്തന്നെയിരിക്കണം. ആരോപണവിധേയന്റെ പേര് പുറത്തുവന്നാൽ ഈ വ്യക്തി പരാതിക്കാരിയോട് എന്തുരീതിയിലുള്ള കുറ്റമാണ് ചെയ്തത്, ലൈം​ഗിക കുറ്റകൃത്യമാണെങ്കിൽ അത് എത്ര വർഷങ്ങൾക്കുമുൻപാണ്, അതിന് തെളിവുണ്ടോ?, തെളിവില്ലെങ്കിൽ അത് പുറത്തുവന്ന് ഓൺലൈൻ മാധ്യമങ്ങളിൽ വാർത്തയാവുകയല്ലാതെ വേറൊന്നും സംഭവിക്കില്ലെന്നാണ് അഭിഭാഷകരുമായി സംസാരിച്ചപ്പോൾ മനസിലായത്. തെറ്റുചെയ്തയാളെ തെളിവുസഹിതം പുറത്തേക്കുകൊണ്ടുവരണം. ഇത് കോടതി കേസാക്കിയേപറ്റൂ."

കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട ഭാ​ഗ്യലക്ഷ്മി തെളിവുകളൊന്നുമില്ലാതെ ഇത് നടക്കുമോ എന്ന് ചോദിച്ചു. നിങ്ങൾക്കനുഭവിക്കേണ്ടിവന്ന കാര്യങ്ങൾ പറയൂ എന്നുചോദിച്ചപ്പോൾ ഞാൻ എന്റെ അനുഭവം പറഞ്ഞു. താനൊരിക്കലും ഒരാൾക്കെതിരെയും ഒന്നും പറഞ്ഞില്ല. കാരണം, ചെറിയൊരു ദുരനുഭവം ഉണ്ടായപ്പോൾ അവിടെവെച്ചുതന്നെ കൊടുക്കേണ്ട രീതിയിൽ കൊടുത്ത് ഇറങ്ങിപ്പോരുകയായിരുന്നു. വ്യക്തിയുടെ പേര് പറഞ്ഞില്ലെങ്കിൽ ഈ റിപ്പോർട്ടുകൊണ്ട് ഒരർഥവുമില്ല. പേരുപറഞ്ഞാൽ ആ വ്യക്തിക്കെതിരെ ഒന്നും ചെയ്യാനുംപറ്റില്ല. കാരണം യാതൊരു തെളിവുകളുമില്ല. ഇതാണ് താൻ മനസിലാക്കിയ കാര്യങ്ങൾ. കുറ്റം ചെയ്തയാളുടെ പേര് വേണമെങ്കിൽ മാറ്റിവെക്കാം. പക്ഷേ എന്താണ് നടന്നതെന്ന് അതിജീവിത പറഞ്ഞ കാര്യങ്ങൾ പൂർണമായി പുറത്തുവരണമെന്നും ഭാ​ഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !