കൊളംബോ: ഇന്ത്യന്‍ ടീമില്‍ പടലപ്പിണക്കങ്ങള്‍ തുടരുന്നു എന്ന സൂചന നല്കി നായകന് സൂര്യകുമാര്‍ യാദവ് വിളിച്ച ആദ്യ ടീം മീറ്റിങ്ങില്‍ ഹര്‍ദിക് പാണ്ഡ്യ പങ്കെടുത്തില്ലെന്ന് റിപ്പോര്‍ട്ട്. ടീമുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ശ്രീലങ്കയിലെത്തിയ ശേഷം ഇന്ത്യന്‍ ടീമിന്റെ ആദ്യ പരിശീലന സെഷന് ഇന്നു നടന്നു. ക്യാപ്റ്റനെന്ന നിലയില്‍ പരിശീലനത്തിനു മുന്നോടിയായി സൂര്യകുമാര്‍ യാദവ് വിളിച്ച ടീമംഗങ്ങളുടെ യോഗത്തില്‍, ഹര്‍ദിക് പാണ്ഡ്യ ഉണ്ടായിരുന്നില്ല. എന്തുകൊണ്ടാണ് പാണ്ഡ്യ പങ്കെടുതിരുന്നതെന്ന് വ്യക്തമല്ല. എന്നാല്‍, പാണ്ഡ്യ പിന്നീട് പരിശീലനത്തിന് എത്തിയതായുമാണ് റിപ്പോര്‍ട്ട്.
നായകസ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ ഹര്‍ദിക് പാണ്ഡ്യയുടെ അതൃപ്തി പരിഹരിക്കപ്പെട്ടിട്ടില്ലെന്നതാണ് ഇതു സൂചിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ ഹാപ്പി ഡ്രെസ്സിങ് റൂമുകളാണ് വിജയത്തിലേക്കുള്ള വഴിയെന്ന് വ്യക്തമാക്കിയിട്ടുള്ള പുതിയ പരിശീലകന് ഉടന്‍ തന്നെ വിഷയത്തിലിടപെട്ടു. ഹര്‍ദിക് പാണ്ഡ്യയുമായി ചര്‍ച്ച നടത്തി. ഹര്‍ദികിന്റെ ബാറ്റിങ് സ്റ്റാന്‍സും ചര്‍ച്ചാവിഷയമായി.
രോഹിത് ശര്‍മ്മ വിരമിച്ചതോടെ വൈസ് ക്യാപ്റ്റനായ ഹര്‍ദിക് പാണ്ഡ്യ ടീമിന്റെ നായകസ്ഥാനത്തേക്ക് എത്തുമെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി സൂര്യകുമാര്‍ യാദവ് ഇന്ത്യൻ ടി 20 ടീമിന്റെ നായകനായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ഫിറ്റ്നസ് പ്രശ്നങ്ങളും, അടിക്കടിയുണ്ടാകുന്ന പരിക്കും, ടീമംഗങ്ങളുടെ താല്‍പ്പര്യക്കുറവും ഹര്‍ദികിന് വിനയായി മാറി. ഗംഭീറും സെലക്ടര്‍മാരും കൂടി പുതിയൊരു ടീമിനെ വാര്‍ത്തെടുക്കുക ലക്ഷ്യമിട്ടു കൂടിയാണ് സൂര്യയുടെ ക്യാപ്റ്റന്‍സിയെന്നും വിലയിരുത്തലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.