തിരിച്ചടവ് തുക വളരെ കൂടുതലും ഉയര്‍ന്ന പലിശയുമാണ് പലരേയും വായ്പകളില്‍ നിന്ന് അകലം പാലിക്കാന്‍ പ്രേരിപ്പിക്കുന്നത്.
എന്നാല്‍ തിരിച്ചടവും പലിശയും താരതമ്യേന കുറവുള്ള എല്‍എപി (ലോണ്‍ എഗയ്ന്സ്റ്റ് പ്രോപ്പര്‍ട്ടി) ലോണുകള്‍ ജനങ്ങളെ കൂടുതലായി ആകര്‍ഷിക്കുന്നു.
ഒരു ലക്ഷം രൂപ വായ്പയെടുത്താല്‍ 750 രൂപ മുതല്‍ 1000 രൂപ വരെയാണ് തിരിച്ചടവ്. കാലാവധി 15 വര്‍ഷം വരെ ലഭിക്കുന്നുവെന്നതാണ് ഈ വായ്പകളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നതും സാധാരണക്കാര്‍ക്ക് പ്രിയപ്പെട്ടതാക്കി മാറ്റുന്നതും.
വസ്തുവിന്റെ മൂല്യം, വായ്പാ ചരിത്രം, വായ്പയ്ക്ക് അപേക്ഷിക്കുന്ന ആളിന്റെ വരുമാനം തുടങ്ങിയ അടിസ്ഥാനമാക്കിയാണ് വസ്തുവിന്റെ ഈടിന്മേല് ലഭിക്കുന്ന വായ്പയുടെ തുക നിശ്ചയിക്കപ്പെടുന്നത്.
ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ വസ്തുവിന്റെ മൂല്യത്തിന്റെ 65 ശതമാനം വരെ വായ്പ അനുവദിക്കുന്നുണ്ട്. അഞ്ചു കോടി രൂപ വരെ ഇത്തരത്തില്‍ വായ്പ ലഭിക്കുന്നു. വിവിധ ബാങ്കുകള്‍ വസ്തു സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഘടന കൂടി നോക്കിയാണ് പണം അനുവദിക്കുന്നത്. നഗരമേഖലകളില്‍ വസ്തുവിന്റെ 80 ശതമാനം വരേയും ഗ്രാമീണ മേഖലയില്‍ 70 ശതമാനം വരേയും വിവിധ ബാങ്കുകള്‍ അനുവദിക്കുന്നുണ്ട്.
വായ്പ എടുക്കുന്നവര്‍ വസ്തു ഗ്യാരണ്ടിയായി കൊടുക്കുമ്ബോള്‍ തന്നെ ആ വസ്തു അവര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും എന്നത് ഇതിന്റെ പ്രധാന ഒരു നേട്ടമാണ്. വസ്തു വില്‍ക്കുമ്ബോള്‍ സംഭവിക്കുന്ന ഉടമസ്ഥാവകാശം നഷ്ടപ്പെടല്‍ ഇത്തരം വായ്പകളില്‍ ഉണ്ടാകുന്നുമില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.