മലയാള സിനിമയിലെ ചിരിയുടെ സുല്‍ത്താനായിരുന്ന സംവിധായകൻ സിദ്ദിഖിൻ്റ അവസാന ചിത്രം,പൊറാട്ട് നാടകം അദ്ദേഹത്തിൻ്റെ ചരമവാർഷിക ദിനത്തിൽ ഓഗസ്റ്റ് 9 ന് പ്രേക്ഷകരുടെ മുന്നിലെത്തുന്നു,

കൊച്ചി: മലയാള സിനിമയിലെ ചിരിയുടെ സുല്‍ത്താനായിരുന്ന സംവിധായകൻ സിദ്ദിഖ് അവതരിപ്പിക്കുന്ന അവസാന ചിത്രമായ പൊറാട്ട് നാടകം ഓഗസ്റ്റ് 9 ന് പ്രേക്ഷകരുടെ മുന്നിലെത്തുന്നു.

ഒട്ടേറെ മനോഹരമായ ഹാസ്യ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച സിദ്ദിഖ് എന്ന സംവിധായക പ്രതിഭ നമ്മളെ വിട്ട് പിരിഞ്ഞത് കഴിഞ്ഞ വർഷം ഓഗസ്റ്റ് 8 ന് ആയിരുന്നു. 

സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി സിദ്ദീഖിന്‍റെ സംവിധാന സഹായിയായിരുന്ന നൗഷാദ് സാഫ്രോണ്‍ സംവിധാനം ചെയ്ത 'പൊറാട്ട് നാടകം ' പൂർത്തിയായത് സിദ്ദിഖിന്‍റെ മേല്‍നോട്ടത്തില്‍ തന്നെയായിരുന്നു. അത്കൊണ്ട് തന്നെയാണ് അദ്ദേഹത്തിന്‍റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച്‌ ആഗസ്റ്റ് 9-ന് ഈ ചിത്രം തീയറ്ററുകളിലെത്തിക്കുന്നത്. 

എമിറേറ്റ്സ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ വിജയൻ പള്ളിക്കര നിർമ്മിക്കുന്ന 'പൊറാട്ട് നാടക'ത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് 'മോഹൻലാല്‍' , 'ഈശോ' എന്നീ ചിത്രങ്ങളുടേയും എഷ്യാനെറ്റിലെ 'ബഡായി ബംഗ്ലാവി' ൻ്റേയും രചയിതാവായ സുനീഷ് വാരനാട് ആണ്. രാഹുല്‍ രാജ് ആണ് ഈ ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. 

സൈജു കുറുപ്പ് നായകനായ ചിത്രത്തില്‍ മണിക്കുട്ടി എന്നു പേരുള്ള പശുവും ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാഹുല്‍ മാധവ്, ധർമജൻ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, സുനില്‍ സുഗത, നിർമ്മല്‍ പാലാഴി, രാജേഷ് അഴീക്കോട്, അർജുൻ വിജയൻ,ആര്യ വിജയൻ, സുമയ, ബാബു അന്നൂർ, സൂരജ് തേലക്കാട്, 

അനില്‍ ബേബി, ഷുക്കൂർ വക്കീല്‍, ശിവദാസ് മട്ടന്നൂർ, സിബി തോമസ്, ഫൈസല്‍, ചിത്ര ഷേണായി, ചിത്ര നായർ, ഐശ്വര്യ മിഥുൻ, ജിജിന, ഗീതി സംഗീത തുടങ്ങിയവരും വേഷമിട്ട ഈ ചിത്രത്തിൻ്റെ കോ പ്രൊഡ്യൂസർ ഗായത്രി വിജയനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നാസർ വേങ്ങരയുമാണ്‌. 

ഛായാഗ്രഹണം: നൗഷാദ് ഷെരീഫ്, ചിത്രസംയോജനം: രാജേഷ് രാജേന്ദ്രൻ, നിർമ്മാണ നിർവ്വഹണം: ഷിഹാബ് വെണ്ണല, കലാസംവിധാനം: സുജിത് രാഘവ്, മേക്കപ്പ്: ലിബിൻ മോഹനൻ, വസ്ത്രാലങ്കാരം: സൂര്യ രാജേശ്വരി, സംഘട്ടനം: മാഫിയ ശശി, ഗാനരചന: ബി.ഹരിനാരായണൻ, ഫൗസിയ അബൂബക്കർ, ശബ്ദ സന്നിവേശം: രാജേഷ് പി.എം, കളറിസ്റ്റ്: അർജ്ജുൻ മേനോൻ, നൃത്തസംവിധാനം: സജ്‌നാ നജാം, സഹീർ അബ്ബാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനില്‍ മാത്യൂസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ആന്‍റണി കുട്ടമ്പുഴ,

 ലൊക്കേഷൻ മാനേജർ: പ്രസൂല്‍ ചിലമ്ബൊലി, പോസ്റ്റ് പ്രൊഡക്ഷൻ ചീഫ്: ആരിഷ് അസ്‌ലം, വിഎഫ്‌എക്സ്: രന്തീഷ് രാമകൃഷ്ണൻ, സ്റ്റില്‍സ്: രാംദാസ് മാത്തൂർ, പരസ്യകല: മാ മി ജോ, ഫൈനല്‍ മിക്സ്: ജിജു. ടി. ബ്രൂസ്, ഡിജിറ്റല്‍ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, ആതിര ദില്‍ജിത്ത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !