മലപ്പുറം: പരപ്പനങ്ങാടി കടലുണ്ടി റോഡിന്റെ ശോചനാവസ്ഥക്കെതിരെ പ്രതിഷേധ സമരം. യാത്രക്കാർക്ക് റോഡിൽ അലക്കാനും കുളിക്കാനുമുള്ള പുതിയ ടെക്നോളജിയുമായി റോഡ് പരിഷ്ക്കരണം ഏർപ്പെടുത്തി എന്ന് പരിഹസിച്ചുകൊണ്ട് നവകേരളത്തിലെ പൊതുമരാമത്ത് വകുപ്പിനെതിരെയും വകുപ്പ് മന്ത്രി മുഹമ്മദ് റിയാസനെതിരേയും നടുറോഡിൽ തുണിയലക്ക് സമരവുമായി മഹിള മോർച്ച പ്രവർത്തകർ.
ഭാരതീയ ജനത പാർട്ടി അരിയല്ലൂർ ഏരിയ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ മഹിള മോർച്ച ജില്ല പ്രസിഡണ്ട് ദീപ പുഴക്കലിന്റെ നേതൃത്വത്തിൽ റോഡിലെ കുഴിയിൽ തുണയലക്കി പ്രവർത്തകർ പ്രതിഷേധിച്ചു. ജില്ലയിലെ തകർന്ന മുഴുവൻ റോഡുകളിലും തുണിയലക്ക് സമരവുമായി മഹിള മോർച്ച പ്രവർത്തകർ നടുറോഡിലിറങ്ങി പ്രതിഷേധിക്കുമെന്ന് മഹിള മോർച്ച ജില്ല പ്രസിഡന്റ് ദീപ പുഴക്കൽ. മേഖല ജെ. സെ. പ്രേമൻ മാസ്റ്റർ,ഏരിയ ജെ. സെ. സുനിൽ കുമാർ, ജയകൃഷ്ണൻ, സജിത അനിൽ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.