ന്യൂയോർക്ക്: സ്കൈ ഡൈവിങ്ങിനിടെ വിമാനം തകർന്ന് ഒരു മരണം. വിമാനത്തിന്റെ പൈലറ്റാണ് മരിച്ചത്. ന്യൂയോർക്കിലെ യങ്‌സ്റ്റൗണിനടുത്തുള്ള ലേക്ക് റോഡിന് സമീപമാണ് വിമാനം തകർന്നുവീണത്. സ്കൈ ഡൈവിങ്ങിന് ഉപയോഗിച്ചിരുന്ന സിംഗിൾ എഞ്ചിൻ വിമാനമായ സെസ്ന 208 ബി വിമാനമാണ് തകർന്ന് വീണതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലേക്ക് റോഡിന് സമീപം ഉച്ചയ്ക്കാണ് അപകടം നടന്നതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ പ്രസ്താവനയിൽ പറഞ്ഞു. സ്കൈ ഡൈവിങ്ങിനായുള്ള ഡൈവർമാരെ ലക്ഷ്യസ്ഥാനത്ത് വിട്ട ശേഷം തിരികെ വരുന്നതിനിടെയാണ് വിമാനം തകർന്നുവീണത്.
പൈലറ്റ് അപകടത്തിന് മുന്‍പ് പാരച്യൂട്ട് വഴി പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തകർന്ന് വീണ വിമാനം ഉടൻ കത്തിയമരുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.