കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ 68 കവര്‍ച്ചകള്‍ നടത്തിയ സംഘത്തിന്റെ തലവനെ കോയമ്പത്തൂര്‍ സിറ്റി പോലീസ് അറസ്റ്റുചെയ്തു. തേനി പെരിയകുളം സ്വദേശി മൂര്‍ത്തിയാണ് (36) അറസ്റ്റിലായത്.
'റോഡ്മാന്' എന്നപേരില്‍ അറിയപ്പെടുന്ന പ്രതി കോയമ്പത്തൂരില്‍ മാത്രം 18 കവര്‍ച്ചകള്‍ നടത്തിയെന്ന് നോര്‍ത്ത് സോണ്‍ പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ സ്റ്റാലിന് പറഞ്ഞു. കവര്‍ച്ചസംഘത്തില്‍ ഏഴുപേരാണ് ഉള്ളത്. ഇതില്‍ ഹംസരാജിനെയും (26) കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്നും 63 പവന് സ്വര്‍ണവും വിലകൂടിയ കാറുകളും ബൈക്കും പിടികൂടി.
സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍നിന്ന് ഈസംഘം 1500 പവന് സ്വര്‍ണം മോഷ്ടിച്ചതായി പോലീസ് പറഞ്ഞു.ഇതില്‍ കോയമ്പത്തൂരില്നിന്നുമാത്രം 376 പവന് കവര്‍ന്നു. സ്വര്‍ണം വിറ്റ് നാലുകോടിരൂപ വിലവരുന്ന തുണിമില്‍ രാജാപാളയത്ത് മൂര്‍ത്തി സ്വന്തമാക്കിയതായി പോലീസ് പറഞ്ഞു.
2020 മുതലാണ് മൂര്‍ത്തി കവര്‍ച്ച തുടങ്ങിയത്. രണ്ടുവര്‍ഷമായി കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചു മോഷണം നടത്തുന്നു. റെയില്‍വേ പാളങ്ങള്‍ക്ക് സമീപത്തെ വീടുകള്‍ കണ്ടെത്തിയാണ് മോഷണം നടത്തുന്നത്.
ഇരുമ്പ് കമ്പി ഉപയോഗിച്ച് വീടിന്റെ വാതില്‍ തകര്‍ത്ത് മോഷണം നടത്തുന്നത് കൊണ്ടാണ് റോഡ്മാന് എന്ന് പേര് വന്നത്. സംഘത്തിലെ മറ്റുള്ളവരെ പിടിക്കാന്‍ പോലീസിന്റെ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.