ഏറെ ദൂരം ബഹിരാകാശ സഞ്ചാരികളെ എത്തിക്കാനുള്ള ദൗത്യവുമായി സ്‌പേസ് എക്‌സ്. പൊളാരിസ് ഡൗണ്‍;

കാലിഫോർണിയ: കഴിഞ്ഞ 50 വര്‍ഷക്കാലത്തിനിടെ ബഹിരാകാശത്ത് മനുഷ്യര്‍ സഞ്ചരിച്ചിട്ടില്ലാത്ത അത്രയും ദൂരം ബഹിരാകാശ സഞ്ചാരികളെ എത്തിക്കാനുള്ള ദൗത്യത്തിനൊരുങ്ങുകയാണ് ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ്. പൊളാരിസ് ഡൗണ്‍ (Polaris Dawn) എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യം ഈ മാസം വിക്ഷേപിക്കാനിരിക്കുകയാണ്.

സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ വിക്ഷേപിക്കുന്ന ഡ്രാഗണ്‍ ക്രൂ പേടകത്തില്‍ അഞ്ച് ദിവസത്തോളം സഞ്ചാരികള്‍ ബഹിരാകാശത്ത് കഴിയും. നാലംഗ സംഘത്തെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

ഭൗമോപരിതലത്തില്‍നിന്ന് 1400.13 കിലോ മീറ്റര്‍ ദൂരേക്കാണ് ഇവര്‍ യാത്ര ചെയ്യുക. 1972-ല്‍ നടത്തിയ അപ്പോളോ 17 ചാന്ദ്രദൗത്യത്തിന് ശേഷം ആദ്യമായാണ് ഇത്രയും ദൂരം മനുഷ്യര്‍ ബഹിരാകാശ യാത്ര നടത്തുന്നത്. 1966-ലെ ജെമിനി 11 ദൗത്യത്തിന് ശേഷം ഏറ്റവും ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്ക് സഞ്ചരിക്കുന്ന ദൗത്യമെന്ന നേട്ടവും പൊളാരിസ് ഡൗണിനായിരിക്കും.

കൂടാതെ പൂര്‍ണമായും സ്വകാര്യ വ്യക്തികള്‍ മാത്രം യാത്ര ചെയ്യുന്ന ദൗത്യം കൂടിയാണിത്. ഷിഫ്റ്റ് 4 സി.ഇ.ഒ. ജാരെഡ് ഐസാക്മാന്‍ ആണ് മിഷന്‍ കമാന്‍ഡര്‍, മിഷന്‍ പൈലറ്റ് സ്‌കോട്ട് പൊറ്റീറ്റ്, മിഷന്‍ സ്‌പെഷ്യലിസ്റ്റ് സാറാ ഗില്ലിസ്, മിഷന്‍ സ്‌പെഷ്യലിസ്റ്റ് അന്ന മെനോന്‍ എന്നിവരാണ് ദൗത്യത്തിലെ യാത്രികര്‍.

ഏറ്റവും കൂടുതല്‍ ഉയരത്തില്‍ സഞ്ചരിക്കുന്നതിനൊപ്പം ആദ്യ വാണിജ്യ ബഹിരാകാശ നടത്തം, ഇന്‍ സ്‌പേസ് സ്‌പേസ് കമ്മ്യൂണിക്കേഷന്‍സ്, ഹെല്‍ത്ത് ഇംപാക്ട് റിസര്‍ച്ച് തുടങ്ങിയ ചുമതലകളും ദൗത്യ സംഘത്തിനുണ്ട്. 2024 ജൂലായ് 31-ന് മുമ്പ് തന്നെ ദൗത്യം വിക്ഷേപിക്കുമെന്നാണ് പ്രഖ്യാപനം. അത് ചിലപ്പോള്‍ നേരത്തെ സംഭവിക്കാം ചിലപ്പോള്‍ വൈകിയേക്കാം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !