അടുക്കളയില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഇഞ്ചി. ആൻ്റി-ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡൻ്റ് ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചി ആരോഗ്യത്തിനും ഗുണം നല്‍കുന്നുെവന്ന് നമുക്ക് അറിയാവുന്ന കാര്യമാണ്. എന്നാൽ തലമുടിക്കും ചർമ്മത്തിനും ഇഞ്ചി ഗുണമേകുന്നുവെങ്കിലോ?
ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍ എന്ന സംയുക്തമാണ് ശരീരത്തിന് ആവശ്യമായ ഗുണങ്ങള്‍ നല്‍കുന്നത്. വിറ്റാമിനുകള്‍, പോഷകങ്ങള്‍, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയിരിക്കുന്ന ഇഞ്ചി കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും. ചർമ്മത്തിനും തലമുടിക്കും ഇഞ്ചി ഉപയോഗിക്കേണ്ടത് ഇങ്ങനെ..തേനിനൊപ്പം ഇഞ്ചിനീര് ചേർത്ത് പുരട്ടുന്നത് മുഖക്കുരുവിനെ തുരത്താൻ സഹായിക്കും.
മുടിക്കൊഴിച്ചിലകറ്റാനും ഇഞ്ചി സഹായിക്കും. ഇതിലെ ജിഞ്ചറോള്‍ എന്ന സംയുക്തം തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കുന്നു. ഇഞ്ചി നീര് തലയോട്ടിയില്‍ പുരട്ടുന്നത് നല്ലതാണ്. 20 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.
ഇഞ്ചിനീര് ഒലിവ് ഓയിലോ വെളിച്ചെണ്ണയോ ചേർത്ത് പുരട്ടിയാല്‍ മുടിയുടെ തിളക്കമേറും.ഷാംപൂവിനൊപ്പം ഇഞ്ചി നീര് ചേർത്താല്‍ താരനെ തുരത്താം.
മുടി വളരാനായി സവോള നീരിനൊപ്പം ഇഞ്ചി നീര് ഉപയോഗിക്കാം. അര മണിക്കൂർ തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം
1 ബ്ലഡ് ഷുഗര്‍ കുറക്കുന്നതിന് സഹായിക്കുന്നു
സ്ഥിരമായി ഇഞ്ചി പലരീതിയില്‍ ഉപയോഗിക്കുന്ന ഒരു വ്യക്തിക്ക് ശരീരത്തില്‍ ബ്ലഡ് ഷുഗര്‍ കുറവായിരിക്കും എന്നാണ് പറയുന്നത്. നല്ല ഉയര്‍ന്ന ബ്ലഡ് ഷുഗര്‍ ഉള്ള വ്യക്തി ദിവസേന ഇഞ്ചി കഴിച്ചാല്‍ അയാളുടെ ഷുഗര്‍ ലെവല്‍ നോര്‍മല്‍ ലെവലില്‍ എത്തുന്നു. രാവിലെ തന്നെ വെറും വയറ്റില്‍ ഇഞ്ചി നെല്ലിക്കാ ജ്യൂസായോ അല്ലെങ്കില്‍ ഇഞ്ചി നീര് തേനില്‍ ചാലിച്ചോ കഴിക്കാവുന്നതാണ്.
2. ആര്‍ത്തവ വേദന കുറയ്ക്കുന്നു
ആര്‍ത്തവ സമയത്ത് മിക്ക സ്ത്രീകള്‍ക്കും കഠിനമായ വയറുവേദന അനുഭവപ്പെടാറുണ്ട്. ഇത്തരം പെയിന്‍ കുറയ്ക്കുന്നതിന് ഇഞ്ചി സഹായിക്കും. അതിനായി ഇഞ്ചിപ്പൊടിയോ അല്ലെങ്കില്‍ ഇഞ്ചി നീരോ വെള്ളത്തില്‍ ചേര്‍ത്തോ തേനില്‍ ചേര്‍ത്തോ ആര്‍ത്തവ ദിവസങ്ങളില്‍ കഴിക്കുക. ഈ സമയത്ത് വേദന കുറയുന്നതുപോലെ തോന്നും.
3 കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു
ഭക്ഷണത്തില്‍ സ്ഥിരമായി ഇഞ്ചി ഉള്‍പ്പെടുത്തുന്നവരില്‍ കൊളസ്‌ട്രോളിന്റെ അളവ് കുറവായിരിക്കും. ഈ അടുത്ത് നടത്തിയ ഒരു പഠനത്തില്‍ ദിവസേന അഞ്ച് ഗ്രാം വീതം ഇഞ്ചി കഴിച്ച രോഗികളില്‍ മൂന്ന് മാസംകൊണ്ട് കൊളസ്‌ട്രോള്‍ ലെവല്‍ കുറഞ്ഞതായി കണ്ടെത്തി. അതുകൊണ്ട് ഇത് കൊളസ്‌ട്രോള്‍ ഉള്ളവര്‍ കഴിക്കുന്നത് നല്ലതാണ്.
അസുഖങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു
ദിവസേന ഇഞ്ചി തിളപ്പിച്ച് കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇതുവഴി അസുഖങ്ങള്‍ വരാതിരിക്കുന്നതിനും ഇവ സഹായിക്കും. കൂടാതെ സ്‌ട്രെസ്സ് കുറയ്ക്കുന്നതിനും ബ്ലഡ് പ്രഷര്‍ കുറയ്ക്കുന്നതിനും നീര് പോലുള്ള അസുഖങ്ങള്‍ കുറയ്ക്കുന്നതിനും ഇഞ്ചി കഴിക്കുന്നത് നല്ലതാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.