ഗൃഹനാഥനെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ.

പാലാ : ഗൃഹനാഥനെ കത്രിക കൊണ്ട് ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 

അതിരമ്പുഴ നാൽപ്പാത്തിമല ഭാഗത്ത്  താന്നിക്കൽ വീട്ടിൽ മനു റ്റി.എം (26) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞ ദിവസം  വൈകിട്ടോടുകൂടി ളാലം സ്വദേശിയായ ഗൃഹനാഥന്റെ വീട് മുറ്റത്ത് അതിക്രമിച്ചു കയറി ഗൃഹനാഥനെ ചീത്ത വിളിക്കുകയും, കയ്യിൽ കരുതിയിരുന്ന കത്രിക കൊണ്ട് ആക്രമിക്കുകയും, തടയാൻ ശ്രമിച്ച ഗൃഹനാഥന്റെ ഭാര്യയെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും, ഇരുവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. 

മനുവിന് എതിരായുള്ള കേസിൽ ഗൃഹനാഥൻ സാക്ഷിയായി ഒപ്പിട്ടതിലുള്ള  മുൻവിരോധം മൂലമാണ് ഇയാൾ ഗൃഹനാഥനെ ആക്രമിച്ചത്. തുടർന്ന് ഇയാൾ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. 

പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ മണിമലയിൽ നിന്നും  പിടികൂടുകയുമായിരുന്നു. ഇയാള്‍ ഏറ്റുമാനൂർ, ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളിൽ നിരവധി കേസ്സുകളിൽ പ്രതിയാണ്. 

പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ ജോബിൻ ആൻറണി, എസ്.ഐ ബിനു വി.എൽ, സി.പി.ഓ മാരായ അരുൺ,ശ്രീജേഷ്, രഞ്ജിത്ത്, ജസ്റ്റിൻ, ജിജോമോൻ, അഭിലാഷ്, അനൂപ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !