കുഞ്ഞ് മകന്റേതല്ല; മരുമകളെ സംശയം; പിഞ്ചുകുഞ്ഞിനെ വായില്‍ മണൽ വാരി കുത്തിനിറച്ചു ക്രൂരമായി കൊന്ന് മുത്തശ്ശി, അറസ്റ്റിൽ

ചെന്നെെ: മരുമകളുടെ അവിഹിത ബന്ധത്തില്‍ നിന്നാണ് കുഞ്ഞ് ജനിച്ചതെന്ന സംശയത്തിൻ്റെ പേരില്‍ അറുപതുകാരി 15 മാസം പ്രായമുള്ള പേരക്കുട്ടിയെ കൊലപ്പെടുത്തി.തമിഴ്‌നാട്ടിലെ അരിയല്ലൂർ ജില്ലയിലാണ് സംഭവം.

പ്രതി വിരുതാംബലിനെ പോലീസ് അറസ്റ്റ് ചെയ്യുകയും പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

21 കാരിയായ ഭാര്യ സന്ധ്യ രണ്ടാമത്തെ കുഞ്ഞിനെ ഗർഭിണിയായപ്പോള്‍ യുവതിയുടെ ഭര്‍ത്താവ്‌ രാജ വിദേശത്ത് ജോലിക്ക് പോയിരുന്നു.

സന്ധ്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍, രാജ വിദേശത്തായിരുന്നതിനാല്‍ കുട്ടി അവിഹിത ബന്ധത്തില്‍ നിന്നാണ് ജനിച്ചതെന്ന് അമ്മായിയമ്മ ആരോപിച്ചിരുന്നതായി സന്ധ്യ പറയുന്നു.

 രണ്ട് മക്കളെ വീട്ടിലാക്കിയ ശേഷം സന്ധ്യ സമീപത്തെ മില്‍മ ബൂത്തിലേക്ക് പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് സന്ധ്യ അബോധാവസ്ഥയില്‍ മകള്‍ കൃതികയെ കണ്ടത്. തുടർന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

സന്ധ്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് പോലീസ് വിരുതാംബലിനെ കസ്റ്റഡിയിലെടുത്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതായി വിരുതാംബല്‍ സമ്മതിച്ചു.

കളിക്കുന്നതിനിടെ കുട്ടി സഹോദരൻ്റെ മേല്‍ മണല്‍ എറിയുകയായിരുന്നുവെന്നും ദേഷ്യത്തില്‍ 15 മാസം പ്രായമുള്ള കുട്ടിക്ക് ബലമായി മണല്‍ നല്‍കുകയായിരുന്നുവെന്നും ഇത് മരണത്തിന് കാരണമായെന്നും അവർ പോലീസിനോട് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !