ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയില്‍ ക്രിമിനല്‍ സംഘത്തിന്റെ കാറിലേക്കു ജീപ്പ് ഇടിച്ചുകയറ്റി പോലീസ് പ്രതികളെ സാഹസികമായി പിടികൂടി.
കഞ്ചാവ് കടത്തെന്നു സംശയിച്ചാണു പോലീസ് സ്വിഫറ്റ് കാറിനെ പിന്തുടര്ന്നത്. ബൊലേറോ ജീപ്പിലും ഓള്‍ട്ടോ കാറിലുമാണു പോലീസ് കാറിനെ പിന്തുടര്ന്നത്.എന്നാല്‍, പോലീസിനെ കാണ്ടതോടെ ജീപ്പിന് മുന്നിലേക്കു കടന്നു പോകാനാവാത്ത വിധം ക്രിമിനല്‍ സംഘം കാര്‍ ഓടിച്ചു രക്ഷപെടാന്‍ ശ്രമിച്ചു. റോഡില്‍ ഉണ്ടായിരുന്ന മറ്റു വാഹനങ്ങള്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്നു രക്ഷപെട്ടത്. ഇതോടെ പോലീസ് ഉദ്യോഗസ്ഥര്‍ ജീപ്പ് കാറില്‍ ഇടിച്ചു നിര്‍ത്തുകയായിരുന്നു.
കാറില്‍ ഉണ്ടായിരുന്നവര്‍ ഇറങ്ങി ഓടാന്‍ ശ്രമിച്ചെങ്കിലും ഉടന്‍ തന്നെ പ്രതികളെ ഉദ്യോഗസ്ഥര്‍ പിടികൂടി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ജിജോ, അഭിലാഷ്, ഷാനാവസ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
അപകടകരമായ ഡ്രൈവിങ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണു യുവാക്കള്‍ക്കെതിരെ കേസ് എടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.