സൂറിച്ച്: ഉത്തരധ്രുവത്തിലെയും ദക്ഷിണധ്രുവത്തിലെയും മഞ്ഞുരുകുന്നത് സമുദ്രജലം ഉയരുന്നതിനും അതുവഴി കാലാവസ്ഥാ മാറ്റത്തിനും വലിയ തോതില്‍ കാരണമാകുന്നതായി നമുക്കറിയാം. എന്നാല്‍, പകലിന്റെ ദൈര്‍ഘ്യം(ലെങ്ത് ഓഫ് ഡേ - LoD) കൂടുന്നതിനും ഈ മഞ്ഞുരുകല്‍ കാരണമാകുന്നുവെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍.
യു.എസിലെ ജെറ്റ് പ്രൊപള്‍ഷന്‍ ലബോറട്ടറിയിലെ ഗവേഷകരും സൂറിച്ചിലെ ഇ.ടി.എച്ച്. സര്‍കലാശാലയിലെ ഗവേഷകരും സംയുക്തമായി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ.
പ്രൊസീഡിങ്സ് ഓഫ് ദി നാഷണല്‍ അക്കാഡമി ഓഫ് സയന്‍സ് (പി.എന്‍.എ.എസ്.) ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. 1900 മുതലുള്ള പകല്‍ ദൈര്‍ഘ്യത്തിന്റെ കണക്കാണ് ഗവേഷകര്‍ പഠത്തിനായി എടുത്തത്. 20-ാം നൂറ്റാണ്ടുവരെയുള്ള സമയത്ത്, 0.3 മില്ലിസെക്കഡ് മുതല്‍ 1.0 മില്ലി സെക്കന്‍ഡ് വരെ എന്ന കണക്കിലാണ് പകല്‍ ദൈര്‍ഘ്യം കൂടിയിരുന്നത്.
എന്നാല്‍, 2000 മുതല്‍ 1.33 മില്ലി സെക്കന്‍ഡ്സ് എന്ന നിലയിലാണ് പകല്‍ ദൈര്‍ഘ്യത്തില്‍ വര്‍ധന ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. അതായത്, കഴിഞ്ഞ 100 വര്‍ഷങ്ങളിലൂടെ ഉണ്ടായിക്കൊണ്ടിരുന്നതിനേക്കാള് വലിയ വര്‍ധനവാണ് കഴിഞ്ഞ 20 വര്‍ഷത്തില്‍ ഉണ്ടായിരിക്കുന്നത്. സമുദ്ര ജനനിരപ്പില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ധനവാണ് ഇതിന് കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
സമുദ്രജലത്തിലെ വര്‍ധന ഭൂമിയുടെ പിണ്ഡത്തിന്റെ (മാസ്സ്) സന്തുലിതാവസ്ഥയെ കാര്യമായി സ്വാധീനിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി അനിയന്ത്രിതമായി ഉയരുന്ന ചൂട് മൂലം ധ്രുവപ്രദേശങ്ങളിലെ മഞ്ഞുമലകളും മറ്റും ഉരുകി ഭൂമധ്യരേഖാ പ്രദേശങ്ങളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു. ഇത് ഭൂമിയുടെ പിണ്ഡത്തില്‍ ചെലുത്തുന്ന സ്വാധീനം ഭൂമിയുടെ കറക്കത്തിലും പ്രതിഫലിക്കുന്നു.
അതായത്, ഭൂമിക്ക് ഭാരം സംബന്ധിച്ച സന്തുലിതത്വം നഷ്ടമായിക്കൊണ്ടിരിക്കുന്നു. ഇതിന്റെ ഫലമായി ഭൂമിയുടെ ഭ്രമണവേഗം കുറഞ്ഞു. ഭൂമിയുടെ കറക്കത്തില്‍ വന്ന ഈ വ്യതിയാനമാണ് പകലിന്റെ ദൈര്‍ഘ്യം കൂടാന്‍ കാരണമെന്നാണ് പഠത്തില്‍ വ്യക്തമാക്കുന്നത്. ഭൂമിയുടെ ഭ്രമണവേഗം കുറയുക എന്നാല്‍ ദിനദൈര്‍ഘ്യം കൂടുക എന്നുകൂടിയാണല്ലോ അതിനര്‍ത്ഥം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.