ബംഗളൂരു: കര്‍ണാടകയിലെ ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ച് കര്‍ണാടക ഹൈക്കോടതി. അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇടപെടണമെന്ന ഹര്‍ജിയിലാണ് നടപടി.
നാളെയാണ് കര്‍ണാടക ഹൈക്കോടതിയില്‍ കേസില്‍ അടിയന്തരവാദം നടക്കുന്നത്. നാളെ രാവിലെ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും അര്‍ജുനെ കണ്ടെത്താന്‍ ചെയ്ത കാര്യങ്ങളെല്ലാം സംസ്ഥാനം നാളെ കോടതിയില്‍ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സുപ്രിം കോടതി അഭിഭാഷകന് കെ.ആര് സുഭാഷ് ചന്ദ്രന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നോട്ടീസ്.അര്‍ജുനെ കണ്ടെത്താനായി ഗംഗാവലി പുഴയില്‍ വിദഗ്ധ സംഘത്തിന്റെ തിരച്ചില്‍ പുരോഗമിക്കുകയാണ്. അപകടസമയത്ത് ഗംഗാവലി പുഴയിലൂടെ തടി അടക്കം ഒഴുകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇത് അര്‍ജുന്റെ ലോറിയിലെ തടിയെന്നാണ് സംശയിക്കുന്നത്.ഇന്നലെ പുഴയില്‍ നടത്തിയ പരിശോധനയില്‍ സിഗ്നല്‍ കണ്ടെത്തിയ ഭാഗം കേന്ദ്രീകരിച്ചാണ് പരിശോധന. പ്രദേശത്ത് ഒരു സ്ത്രീയുടെ മൃതദേഹം ഇന്ന് കണ്ടെത്തിയിരുന്നു.
ജൂലായ് 16-ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്ജുന് (30) അപകടത്തില്‍പ്പെട്ടത്. മണ്ണിടിച്ചിലില്‍ ദേശീയപാതയിലെ ചായക്കടയുടമയടക്കം 10 പേര് മരിച്ച സ്ഥലത്താണ് ലോറിയുടെ ജിപിഎസ് ലൊക്കേഷന്‍ അവസാനമായി കണ്ടെത്തിയത്





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.