തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്പ്പറേഷന് (സപ്ലൈകോ) കമ്പിനി സെക്രട്ടറി തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. താല്‍ക്കാലിക നിയമനമാണ് .ജൂലൈ 25 വരെ അപേക്ഷിക്കാം.
45 വയസാണ് ഉയർന്ന പ്രായപരിധി. എസിഎസ്, സർക്കാർ/ അര്‍ദ്ധ സർക്കാർ അല്ലെങ്കില്‍ ഒരു രജിസ്റ്റര്‍ ചെയ്ത പൊതു / സ്വകാര്യ മേഖല സ്ഥാപനത്തില്‍ കമ്പിനി സെക്രട്ടറിയായി 10 വർഷത്തെ പ്രവൃത്തി പരിചയം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 73,600 രൂപ ശമ്പളമായി ലഭിക്കും.യോഗ്യത
ACS, ഒരു ഗവണ്മെന്റ്/ അര്‍ദ്ധ ഗവണ്മെന്റ് അല്ലെങ്കില്‍ ഒരു രജിസ്റ്റര്‍ ചെയ്ത പൊതു / സ്വകാര്യ മേഖലസ്ഥാപനത്തില് കമ്ബനി സെക്രട്ടറി എന്ന നിലയില്‍ 10 വര്‍ഷത്തെ പരിചയം.
അപേക്ഷ
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഏറ്റവും പുതിയ സി.വി, അനുഭവ സാക്ഷ്യപത്രം എന്നിവ [email protected] എന്ന വിലാസത്തില്‍ 2024 ജൂലൈ 25ന് വൈകുന്നേരം അഞ്ചുമണിക്ക് മുമ്പായി അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക. അപേക്ഷയുടെ മാതൃക വിജ്ഞാപനത്തിലുണ്ട്. അത് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് സ്കാന്‍ ചെയ്ത് ഇ-മെയില്‍ വഴി അയക്കേണ്ടതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.