തിരുവനന്തപുരം: കുടുംബം പുലർത്താനായി ജോലി ചെയ്യുകയായിരുന്ന വിദ്യാർത്ഥിക്ക് ശമ്പളം നല്‍കാത്തതില്‍ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടല്‍.
രാത്രികാലങ്ങളില്‍ വിഴിഞ്ഞം തുറമുഖത്തില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ബിരുദ വിദ്യാർത്ഥിക്ക് ശമ്പളം നല്‍കാത്ത സ്വകാര്യ ട്രാവല്‍ സ്ഥാപനത്തിനെതിരെയാണ് മനുഷ്യാവകാശ കമ്മിഷൻ നടപടിക്ക് ഒരുങ്ങുന്നത്.തൈക്കാട് പ്രവർത്തിക്കുന്ന ഹൈനസ് ഗ്രൂപ്പ് ട്രാവല്‍സ് ഉടമ ശരതിനെതിരെ അന്വേഷണം നടത്തി ജില്ലാ ലേബർ ഓഫീസർ രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആക്റ്റിംഗ് ചെയർപേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജൂനാഥ് ആവശ്യപ്പെട്ടു.
ഒറ്റശേഖരമംഗലം സ്വദേശി എ എസ് അഭിജിത് ആണ് പരാതിക്കാരൻ. ഏപ്രില്‍ 10 മുതല്‍ മേയ് രണ്ടുവരെയാണ് വിഴിഞ്ഞം തുറമുഖത്തിലെ ഉദ്യോഗസ്ഥരെ തൈക്കാട് ഗസ്റ്റ് ഹൗസില്‍ നിന്നും തുറമുഖത്തിലെത്തിച്ചിരുന്ന കരാർ കമ്പിനിയായ ഹൈനസ് ട്രൂപ്പ് ട്രാവല്‍സില്‍ അഭിജിത് ജോലി ചെയ്തിരുന്നത്.
വാഴിച്ചല്‍ ഇമ്മാനുവേല്‍ കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് അഭിജിത്. അച്ഛൻ നേരത്തെതന്നെ മരണപ്പെട്ടിരുന്നു. അമ്മയും ഒരു സഹോദരിയുമാണ് അഭിജിത്തിനുള്ളത്.
14,400 രൂപയാണ് അഭിജിത്തിന് ശമ്പളയിനത്തില്‍ കിട്ടാനുള്ളത്. ശമ്പളത്തിനായി കമ്പിനിയില്‍ കയറിയിറങ്ങിട്ടും ഫലമുണ്ടായില്ലെന്ന് അഭിജിത് പരാതിയില്‍ പറയുന്നു. ഓഗസ്റ്റ് അഞ്ചിന് കേസ് പരിഗണിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.