ആലപ്പുഴയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; അന്വേഷണം ആരംഭിച്ച്‌ പോലീസ്

ആലപ്പുഴ: പത്താം ക്ലാസ് വിദ്യാർത്ഥിനി നൂറനാട് പണയില്‍ രജനി ഭവനത്തില്‍ നിരഞ്ജനയെ (14) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

സംഭവത്തില്‍ ആലപ്പുഴയില്‍ നിന്ന് ഫോറൻസിക്ക് സംഘവും വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. കഴിഞ്ഞ രാത്രി 9 .30 ഓടെ കിടപ്പു മുറിയുടെ ജനലഴിയിലാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

അമ്മ രജനിക്കും അനുജത്തിക്കും ഒപ്പമാണ് നിരജ്ഞന പതിവായി കിടന്നുറാങ്ങാറുള്ളത്. കഴിഞ്ഞ ദിവസം നേരത്തെ മുറിയില്‍ കയറി വാതില്‍ അടച്ചതില്‍ സംശയം തോന്നി വിളിച്ചപ്പോഴാണ് സംഭവം അറിയുന്നത്. 

ഉടൻ തന്നെ അപ്പൂപ്പൻ കത്തി വെച്ച്‌ അറുത്തിട്ട് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മയും അനുജത്തിയും മുറിയില്‍ എത്തുന്നതിന് മുമ്പ് അകത്തു നിന്നും കതക് പൂട്ടിയശേഷമാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്.

മാതാവിന്‍റെ അച്ഛനും അമ്മയ്ക്കും പുറമെ അനുജത്തിയും മാത്രമാണ് ഇവിടെ താമസം. എന്ത് കാരണത്താലാണ് ആത്മഹത്യ ചെയ്തതെന്ന് മാതാവിനോ ബന്ധുക്കള്‍ക്കോ അറിയില്ല. പിതാവ് നിലജ്ഞൻ അടുത്ത മാസം നാട്ടിലെത്താനിരിക്കുകയായിരുന്നു. 

നൂറനാട് സിബിഎം ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. ക്ലാസിലെ മിടുക്കിയായ കുട്ടിയാണ് നിരഞ്ജന എന്ന് അദ്ധ്യാപകർ പറയുന്നു. നൂറനാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !