പാരീസ്: പാരീസ് ഒളിംപിക്സിന് ഇന്ന് തിരിതെളിയും. പാരീസിലെ സെൻ നദിക്കരയിൽ ഇന്ത്യൻ സമയം രാത്രി 11മണിക്കാണ് ഉദ്ഘാടന പരിപാടികൾക്കു തുടക്കമാകുന്നത്. മാർച്ച് പാസ്റ്റ് ഉൾപ്പെടെ ഉദ്ഘാടനത്തിന്റെ ഭാഗമായ പ്രധാന ചടങ്ങുകൾക്കെല്ലാം സെൻ നദി വേദിയാകും. പി വി സിന്ധു ഇന്ത്യൻ പതാകയേന്തും.
ഒളിംപിക്സ് ഇതുവരെ കാണാത്ത അത്ഭുത കാഴ്ചകളാണ് പാരീസ് ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചനകൾ. സെൻ നദിയിലൂടെയാവും കായിക താരങ്ങൾ എത്തുക. നദിയിലെ ആറുകിലോമീറ്ററിൽ നൂറു ബോട്ടുകളിലായി 10,500 ഒളിമ്പിക് താരങ്ങൾ അണിനിരക്കും.മൂന്നുമണിക്കൂറോളം നീണ്ടുനിൽക്കുന്ന ചടങ്ങിൽ അദ്‌ഭുതങ്ങൾ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. ആരൊക്കെയാവും ചടങ്ങിന് ആവേശം പകരുക എന്നതുൾപ്പടെയുള്ള കാര്യങ്ങളെല്ലാം രഹസ്യമാക്കിവെച്ചിരിക്കുകയാണ്. ലേഡി ഗാഗ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സൂചനകൾ. സുരക്ഷാഭീഷണിയുള്ളതിനാൽ വിവരങ്ങൾ പുറത്തുവിടാത്തത്.
ഫ്രഞ്ച് നടനും സംവിധായകനുമായ തോമസ് ജോളിയാണ് ഒളിമ്പിക്‌സിന്റെ ആർട്ട് ഡയറക്ടർ. ഫ്രഞ്ച് സംസ്‌കാരം ഒരു കണ്ണാടിയിലെന്നപോലെ സെൻനദിയിൽ തെളിയും. നാലായിരം നർത്തകരും മൂവായിരം കലാകാരന്മാരും പങ്കെടുക്കും.
ടിക്കറ്റു വച്ചാണ് ഉദ്ഘാടനച്ചടങ്ങിലേക്കു പ്രവേശനം.സംഘാടക സമിതി വിതരണം ചെയ്യുന്ന ടിക്കറ്റിന് 1600 യൂറോ (ഏകദേശം 1.48 ലക്ഷം രൂപ) മുതൽ 3000 യൂറോ (ഏകദേശം 2.76 ലക്ഷം രൂപ) വരെ മുടക്കണം. ടിക്കറ്റില്ലാതെ നദിക്കരയിൽ നിന്നോ ഇരുന്നോ ചടങ്ങ് കാണാനാവില്ല. ടിക്കറ്റില്ലാത്തവർക്കായി പാരിസ് നഗരത്തിലെ ബിഗ് സ്ക്രീനുകളിൽ ഉദ്ഘാടനച്ചടങ്ങ് പ്രദർശിപ്പിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.