ന്യൂഡല്‍ഹി: കാര്‍ഗില്‍ മലനിരകളില്‍ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന്റെ സ്മരണയിലാണ് രാജ്യം. യുദ്ധവിജയത്തിന്റെ 25 ആം വാര്‍ഷിക ദിനമാണ് ഇന്ന് രജത് ജയന്തി ദിവസമായി ആചരിക്കുകയാണ്.
കാര്‍ഗില്‍ വിജയ് ദിവസത്തില്‍ ദ്രാസിലെ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കും,യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം ആര്‍പ്പിക്കും. തുടര്‍ന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. വീരമൃതു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെയും പ്രധാനമന്ത്രി കാണും. കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദിയടക്കം സൈനിക ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ദ്രാസില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
സൈനികർക്ക് സ്മരണാഞ്ജലി അർപ്പിച്ച ശേഷം ലഡാക്കിലെ ഷിൻകുർ ലാ ടണൽ പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. 4.1 കിലോമീറ്റർ നീളമുള്ള ഷിൻകുർ ലാ തുരങ്കം 15, 800 അടി ഉയരത്തിലാണ് നിർമിക്കുന്നത്.
ഇത് യാഥാർത്ഥ്യമാകുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തുരങ്കമായി ഷിൻകുർ ലാ മാറും. സൂപ്പർവൈസറി കൺട്രോൾ ആൻഡ് ഡാറ്റ അക്വിസിഷൻ സിസ്റ്റംസ്, മെക്കാനിക്കൽ വെൻ്റിലേഷൻ സിസ്റ്റം, ഫയർ ഫൈറ്റിംഗ് സിസ്റ്റംസ്, കമ്മ്യൂണിക്കേഷൻ സിസ്റ്റം എന്നിവയാണ് തുരങ്കത്തിന്റെ പ്രധാന സവിശേഷങ്ങൾ.
ഇന്ത്യന്‍ മണ്ണിലേക്ക് പാക് സൈന്യം നുഴഞ്ഞുകയറിയതോടെയാണ് കാര്‍ഗില്‍ മലനിരകളില്‍ യുദ്ധം ആരംഭിച്ചത്. 5000-ത്തോളം പാക് സൈനികരും തീവ്രവാദികളുമായിരുന്നു അന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്. ഓപ്പറേഷന്‍ വിജയ് എന്ന പേരില്‍ ഇന്ത്യ പ്രത്യാക്രമണം ആരംഭിച്ചു. 1999 മെയ് 8 നാണ് യുദ്ധം ആരംഭിച്ചത്. ജൂലൈ 26-ന് യുദ്ധം അവസാനിച്ചതായി പ്രധാനമന്ത്രി വാജ്‌പേയി പ്രഖ്യാപിച്ചു. യുദ്ധത്തില്‍ 527 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.