സിംഗപ്പൂർ സിറ്റി: നാല് മില്യണ്‍ ഡോളർ (33,38,11,000 കോടി രൂപ) ജാക് പോട്ട് അടിച്ചതിന് പിന്നാലെ കുഴഞ്ഞ് വീണ് മരണം . സിംഗപ്പൂരിലെ മറീന ബേ സാൻഡ്സ് കാസിനോയിലാണ് സംഭവം.
തനിക്ക് കൈവന്ന ഭാഗ്യത്തില്‍ ആഹ്ലാദിക്കുന്നതിനിടെയാണ് യുവാവിന് ദാരുണാന്ത്യം സംഭവിച്ചത്. സംഭവത്തിന്‍റെ ദൃശ്യം സോഷ്യല്‍ മീഡിയയിലെത്തി.ജീവിതം മാറ്റിമറിച്ച ഭാഗ്യത്തില്‍ ആഹ്ലാദിക്കുന്നതിനിടെയാണ് യുവാവ് കുഴഞ്ഞുവീണത്. ഇതോടെ കാസിനോയിലുണ്ടായിരുന്നവർ പരിഭ്രാന്തരായി. കാസിനോയിലെ ജീവനക്കാരും മെഡിക്കല്‍ സംഘവും പ്രഥമ ശുശ്രൂഷ നല്‍കി അദ്ദേഹത്തിന്‍റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഹൃദയാഘാതം സംഭവിച്ചാണ് മരണം. യുവാവ് സ്ഥിരമായി ഈ കാസിനോയില്‍ വരാറുണ്ടായിരുന്നു എന്നാണ് വിവരം. ഒറ്റയടിക്ക് ഇത്രയും കൂടുതല്‍ പണം കയ്യില്‍ വന്നതിന്‍റെ ആവേശത്തിലായിരുന്നു യുവാവെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. കാസിനോയ്ക്കുള്ളില്‍ നിന്നുള്ള ദൃശ്യം സോഷ്യല്‍ മീഡിയില്‍ വൈറലായി. എന്നാല്‍ മരിച്ചയാളുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
സിംഗപ്പൂരിലെ ചൂതാട്ട വ്യവസായവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള ആശങ്കകള്‍ ഉയരുന്നതിനിടെയാണ് ഈ സംഭവം. വൻതോതില്‍ പണമിടപാട് നടക്കുന്നതിനാല്‍ കാസിനോകള്‍ കേന്ദ്രീകരിച്ചുള്ള ക്രിമിനല്‍ പ്രവർത്തനങ്ങളെ കുറിച്ച് അധികൃതർ മുന്നറിയിപ്പ് നല്‍കിയിരുന്നു.
സിംഗപ്പൂരിലെ ആഭ്യന്തര, നിയമ മന്ത്രാലയങ്ങളുടെ സമീപകാല സംയുക്ത റിപ്പോർട്ടില്‍ ഈ ആശങ്കകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. കർശനമായ മേല്‍നോട്ടം ആവശ്യമാണെന്നും റിപ്പോർട്ടില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.