ഹൈദരാബാദ്: ഭക്ഷണത്തില്‍ ചത്ത എലിയെയും തവളയെയും ഒക്കെ ലഭിക്കുന്ന വാര്‍ത്തകളാണ് കഴിഞ്ഞ ആഴ്ചയിലെല്ലാം പുറത്ത് വന്നത്. ഇപ്പോള്‍ ഹൈദരാബാദില്‍ ബിരിയാണിയില്‍ പുഴുക്കളെ കണ്ടെത്തിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സാജ്തേജ എന്ന ഉപഭോക്താവ്
കുക്കട്ട്പള്ളിയിലെ പ്രശസ്ത റസ്റ്റോറന്റായ മെഹ്ഫില്‍ ബിരിയാണിയില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത ബിരിയാണിയുടെ ചിക്കന്‍ കഷ്ണങ്ങളിലാണ് പുഴുക്കളെ കണ്ടെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ ഇയാള്‍ എക്സില്‍ പങ്കുവെച്ചു. ഓണ്‍ലൈനില്‍ ഓഡര്‍ ചെയ്ത ബിരിയാണിയിലാണ് പുഴുവിനെ കണ്ടെത്തിയത്.പായ്ക്കിങും ഭക്ഷണം പാചകം ചെയ്യുന്നതും ഹോട്ടലുകാരാണെന്നും തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്നുമാണ് സ്വിഗ്ഗിയുടെ മറുപടി നല്‍കിയെങ്കിലും 100 രൂപ റീഫണ്ട് ചെയ്ത് നല്കി. ആകെ ബില്‍ തുക 318 ആയിരുന്നു
കുക്കട്ട്പള്ളിയിലെ മെഹ്ഫില്‍ ബിരിയാണിയില്‍ നിന്ന് ഓര്‍ഡര്‍ ചെയ്യുന്നത് ഒഴിവാക്കണമെന്ന് മറ്റുള്ളവര്‍ക്ക് ഉപേദേശം നല്‍കിക്കൊണ്ടാണ് ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.