തിരുവനന്തപുരം: യു.ഡി.എഫ്. യോഗത്തില്‍ അവഗണന നേരിട്ടുവെന്ന പരാതി ഉന്നയിച്ച രമേശ് ചെന്നിത്തലയെ വീട്ടിലെത്തി കണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. തിങ്കളാഴ്ച രാവിലെയാണ് അനുനയ നീക്കവുമായി സതീശന് എത്തിയത്. പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്ന് സതീശന് പറഞ്ഞു
നേതാക്കള്‍ക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചിട്ടും ചെന്നിത്തലയ്ക്ക് സംസാരിക്കാന്‍ അവസരം നല്‍കിയില്ല. തുടര്‍ന്ന് അവിടെ ഒരുക്കിയിരുന്ന വിരുന്നില്‍ പങ്കെടുക്കാതെ ചെന്നിത്തല മടങ്ങുകയും ചെയ്തിരുന്നു. തന്റെ അതൃപ്തി ചെന്നിത്തല പിന്നീട് അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അനുനയനീക്കവുമായി വി.ഡി, സതീശന് നേരിട്ട് ഇറങ്ങിയതും ചെന്നിത്തലയെ വീട്ടിലെത്തി കാണുകയും ചെയ്തത്.
ഒന്നിച്ച് പ്രഭാതഭക്ഷണം കഴിച്ചാണ് പിരിഞ്ഞത്. തങ്ങള്‍ തമ്മിലുള്ളത് സഹോദരതുല്യമായ ബന്ധമാണെന്നും വിഷയത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടേണ്ട ആവശ്യമില്ലെന്നും സതീശന് വ്യക്തമാക്കി. അതേസമയം ചെന്നിത്തല വിഷയത്തില്‍ പ്രതികരിച്ചില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.