തൃശൂര്‍: ചാവക്കാട് റോഡില്‍ നാടന്‍ ബോംബ് പൊട്ടി. ഒരുമനയൂരില്‍ ആറാം വാര്‍ഡില്‍ ശാഖ റോഡിലാണ് തുണിയില്‍ പൊതിഞ്ഞ നിലയിലുള്ള വസ്തു പൊട്ടിത്തെറിച്ചത്. ഫൊറന്‍സിക് സംഘവും ചാവക്കാട് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
സംഭവത്തില്‍ ഓട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഗുണ്ടില്‍ കുപ്പിച്ചില്ല് നിറച്ചാണ് ഇയാള്‍ നാടന്‍ ബോംബ് നിര്‍മ്മിച്ചതെന്ന് പൊലീസ് പറഞ്ഞു.ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. വലിയ ശബ്ദം കേട്ട് നാട്ടകാര്‍ ഓടിയെത്തിയപ്പോള്‍ വലിയ രീതിയില്‍ പുക ഉയരുന്നത് കണ്ടത്. പിന്നീട് സ്ഥലത്ത് നിന്ന് ഗുണ്ടും വെളുത്ത കല്ലിന് കഷ്ണങ്ങള്‍ തുണിയില്‍ പൊതിഞ്ഞ നിലയിലുള്ള വസ്തു കണ്ടെത്തിയത്. തുടര്‍ന്ന് ചാവക്കാട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന തൃശൂരില്‍ നിന്നുള്ള ബോംബ് സക്വാഡ് സ്ഥലത്തെത്തി. വലിയ ശബ്ദം കേട്ടാണ് ഓടിയെത്തിയതെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.