വിഴിഞ്ഞം: നിർമാണം നടക്കുന്ന വീട്ടില്‍ പെയിന്റിങ് തൊഴിലാളിയുടെ മൊബൈല്‍ ഫോണ്‍ കവർന്ന യുവാവ് അറസ്റ്റില്‍. പത്തനംതിട്ട കോന്നി പൂവൻപാറ പുതുവല്‍ പുത്തൻവീട്ടില്‍ ഷംനാസിനെ (28) വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തു.
കഴിഞ്ഞ 27-നായിരുന്നു മോഷണം. വെങ്ങാനൂരില്‍ പണിനടക്കുന്ന അജിത്കുമാറിന്റെ വീട്ടില്‍ പെയിന്റിങ്ങിന് എത്തിയ വെണ്ണിയൂർ സ്വദേശി ഫ്രാങ്ക്ളിന്റെ 27,000 രൂപ വിലയുളള മൊബൈല്‍ഫോണായിരുന്നു ഇയാള്‍ മോഷ്ടിച്ചത്.ജോലിക്കിടെ കൈവരിയില്വെച്ചിരുന്ന ഫോണ്‍ ഇയാള്‍ മോഷ്ടിക്കുകായിരുന്നു എന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. മോഷ്ടിച്ച ഫോണ്‍ വാങ്ങി വില്‍പ്പന നടത്താൻ സഹായിച്ച യുവാവിനെയും വാങ്ങാനെത്തിയ യുവാവിനെയും പോലീസ് പിടികൂടിയിട്ടുണ്ട്. പോലീസ് കേസെടുത്തു. കോവളം പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ പോക്സോ കേസുകളുണ്ടെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.