നമ്മള് പതിവായി കഴിക്കുന്ന ഒന്നല്ല അയമോദകം. എന്നാലും മിക്ക വീടുകളിലും അയമോദകം ഉണ്ടാകാറുണ്ട്. അതിന്റെ ആരോഗ്യഗുണങ്ങളാണ് ഇതിന് പിന്നില്‍.
വിറ്റാമിനുകളും ധാതുക്കളുമെല്ലാം ഇതിലടങ്ങിയിട്ടിട്ടുണ്ട്. അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. അയമോദക വെള്ളത്തിന്റെ ഗുണങ്ങള്‍ അറിഞ്ഞിരിക്കാം.വയറിനുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് എളുപ്പത്തിലൊരു പരിഹാരമാണ് അയമോദകവെള്ളം. അസിഡിറ്റി, നെഞ്ചെരിച്ചില്‍, ഗ്യാസ് കയറി വയര്‍ വീര്‍ത്തുകെട്ടുന്ന അവസ്ഥ,
എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ക്ക് അകറ്റാന്‍ അയമോദക വെള്ളം കുടിക്കുന്നത് നല്ലതാണ്. ഫാര്മകോഗ്നസിറിവ്യൂവില് പ്രസിദ്ധീകരിച്ച പഠനത്തില്‍ ഇതിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. മെറ്റബോളിസം കൂട്ടാനും ഇതിന് കഴിവുണ്ട്.
പ്രമേഹരോഗികള്‍ക്ക് പ്രമേഹം നിയന്ത്രിക്കുന്നതിനും ഇത് കഴിക്കാവുന്നതാണ്. ഇൻസുലിൻ ഹോര്‍മോണ്‍ ഉത്പാദനം കൂട്ടുന്നതിലൂടെയാണ് അയമോദകം പ്രമേഹം നിയന്ത്രിക്കാൻ സഹായകരമാകുന്നത്.
ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും രോഗ പ്രതിരോധശേഷി കൂട്ടാനും ഇതിന് കഴിവുണ്ട്. ശരീരത്തില്‍ നിന്ന് വിഷാംശങ്ങളെ പുറന്തള്ളാനും അയമോദക വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും.
ആര്‍ത്തവവേദനയില്‍ നിന്നും സന്ധിവേദനയില്‍ നിന്നും ആശ്വാസം നല്‍കുന്നതിനും അയമോദക വെള്ളത്തെ ആശ്രയിക്കാവുന്നതാണ്. പേശികളെ ‘റിലാക്സ്’ ചെയ്യിക്കുന്നതിനും വേദനകള്‍ ശമിപ്പിക്കുന്നതിനും അയമോദകത്തിന് പ്രത്യേക കഴിവാണുള്ളത്.
എല്ലാത്തിനും പുറമെ സ്കിൻ അഥവാ ചര്‍മ്മത്തെ ആരോഗ്യമുള്ളതും അഴകുള്ളതും ആക്കിത്തീര്‍ക്കുന്നതിനും അയമോദകം സഹായിക്കുന്നു. മുഖക്കുരു, എക്സീമ, മറ്റ് സ്കിൻ ഇൻഫെക്ഷൻസ് എല്ലാം പ്രതിരോധിക്കുന്നതിന് അയമോദകം നമ്മെ സഹായിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.