ചരിത്ര നേട്ടം; ചന്ദ്രന്റെ വിദൂര മേഖലകളിലെ മണ്ണുമായി ചാങ്ഇ-6 ഭൂമിയില്‍ തിരിച്ചെത്തി

ബെയ്ജിങ്: ചന്ദ്രനില്‍ നിന്ന് കുഴിച്ചെടുത്ത പാറയുടെയും മണ്ണിന്റെയും സാമ്പിളുമായി ചൈനയുടെ ചാങ്ഇ-6 പേടകം തിരിച്ചെത്തി. ഇന്റര്‍ മംഗോളിയന്‍ മേഖലയില്‍ ഇന്ന് ഉച്ചയോടെ വടക്കന്‍ ചൈനയില്‍ പേടകം ഇറങ്ങി.

50 വര്‍ഷം പഴക്കമുള്ള അഗ്‌നിപര്‍വ്വത പാറയും മറ്റ് വസ്തുക്കളും ചന്ദ്രന്റെ ഇരുവശങ്ങളിലുമുള്ള ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുമെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നു.


യുഎസിന്റെയും സോവിയറ്റ് യൂണിയന്റെയും ദൗത്യങ്ങള്‍ ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെങ്കിലും ബഹിരാകാശ മുഖത്തു നിന്നുള്ള വിദൂര മേഖലകളില്‍ നിന്ന് മണ്ണിന്റെ സാമ്പിളുകള്‍ ആദ്യമായി എത്തിച്ചത് ചൈനയാണ്


മേയ് മൂന്നിന് വിക്ഷേപിച്ച ചാങ്ഇ6 ജൂണ്‍ രണ്ടിന് പുലര്‍ച്ചെയോടെ (ബെയ്ജിങ് സമയം)യാണ് ചന്ദ്രനിലെത്തിയത്. അന്നു മുതല്‍ ചന്ദ്രനിലെ മണ്ണും ചന്ദ്രോപരിതലത്തിലെ പാറപ്പൊടിയും ശേഖരിക്കുന്ന തിരക്കിലായിരുന്നു ചാങ്ഇ. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ഐറ്റ്‌കെനില്‍ നിന്നും ചാങ്ഇ6 ശേഖരിച്ച സാമ്പിളുകള്‍ ചന്ദ്രനെ കുറിച്ചുള്ള പുതിയ അറിവുകള്‍ പകര്‍ന്ന് നല്‍കുമെന്നാണ് ശാസ്ത്രലോകത്തെ വിദഗ്ധരുടെ പ്രതീക്ഷ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !