ലഖ്നൗ: വിവാഹത്തിന് മേക്ക് അപ്പ് ചെയ്യുന്നതിനിടെ വധുവിനെ മുന്കാമുകന് വെടിവെച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ദതിയ സ്വദേശിനി കാജല്‍ (22) ആണ് കൊല്ലപ്പെട്ടത്. കാജലിന്റെ മുന്കാമുകന് ദീപക് ആണ് വെടിവെച്ചത്. കൊലപാതകത്തിന് ശേഷം സ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ടു.
ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ആണ് സംഭവം. വിവാഹത്തിന് മേക്ക് അപ്പ് ചെയ്യുന്നതിന് ബ്യൂട്ടി പാര്‍ലറില്‍ എത്തിയതായിരുന്നു കാജല്‍. ഈ സമയം ദീപക് ബ്യൂട്ടി പാര്‍ലറിലേക്ക് അതിക്രമിച്ച് കയറുകയും കാജലിന് നേര്‍ക്ക് പലകുറി വെടിയുതിര്‍ക്കുകയുമായിരുന്നു. കാജലിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.തുണികൊണ്ട് മുഖം മറച്ചു കൊണ്ടാണ് ഇയാള്‍ എത്തിയത്. നീ എന്നെ വഞ്ചിച്ചു, ഇറങ്ങി വാ എന്നു പറഞ്ഞുകൊണ്ടാണ് വെടിവെച്ചത്. തന്റെ ഒപ്പം വരാന്‍ നിര്‍ബന്ധിച്ചിട്ടും കാജല്‍ നിരസിച്ചതിനെത്തുടര്‍ന്നാണ് വെടിയുതിര്‍ത്തത്.
സഹോദരിക്കും ബന്ധുക്കളായ മറ്റ് രണ്ട് സ്ത്രീകള്‍ക്കുമൊപ്പമാണ് കാജല്‍ ബ്യൂട്ടിപാര്‍ലറിലെത്തിയത്. കാജലിന്റെ അതേ ഗ്രാമത്തില്‍നിന്നുള്ളയാളാണ് ദീപക്കും. വിവാഹത്തിന് ഝാന്‍സിയിലേക്ക് പുറപ്പെട്ട കാജലിനെയും കുടുംബത്തെയും പിന്തുടര്ന്നാണ് ദീപക്കും എത്തിയത്. ഇയാള്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.