വയനാട്: കടുവ സാന്നിധ്യം സ്ഥിരീകരിച്ച വയനാട് കേണിച്ചിറയിൽ പശുക്കളുടെ ജഡവുമായി നടുറോഡില്‍ നാട്ടുകാരുടെ കുത്തിയിരിപ്പ് സമരം. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നാല് പശുക്കളെയാണ് കടുവ ആക്രമിച്ചത്. ഇതിൽ മൂന്നെണ്ണം ചത്തു.
കടുവയെ കൂടു സ്ഥാപിച്ച് പിടിക്കുക എന്ന വനം വകുപ്പിന്റെ നടപടിയില്‍ ഫലം കാണാത്തതിനാല്‍ മയക്കുവെടി വെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.കേണിച്ചിറയിൽ ഇറങ്ങിയ കടുവയെ കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞതായി വനം വകുപ്പ് അറിയിച്ചിരുന്നു. പത്തു വയസ്സുള്ള 'തോൽപ്പെട്ടി 17' എന്ന ആൺ കടുവയാണ് കേണിച്ചിറയിൽ ഇറങ്ങിയിരിക്കുന്നത്. കടുവയെ പിടിക്കാൻ കൂടും നിരീക്ഷണ കാമറയുമടക്കമുള്ള നടപടികൾ സ്വീകരിച്ചതായി വനം വകുപ്പ് അറിയിച്ചു. എന്നാൽ വന്യ ജീവി ആക്രമണം നേരിടുന്ന പ്രദേശത്ത് മതിയായ വനം വകുപ്പ് ഉദ്യോഗസ്ഥരു പോലുമില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
കടുവയെ മയക്കുവെടി വെക്കാൻ ഉത്തരവിറക്കുന്നതു വരെ ഉപരോധം തുടരുമെന്ന് നാട്ടുകാർ പറഞ്ഞു. വയനാട് സൗത്ത് ഡിഎഫ്ഒ സ്ഥിര നിയമനം ഇതുവരെ നടത്തിയിട്ടില്ല. അതിനാൽ ഇവിടുള്ള വന്യജീവി ആക്രമണത്തിനെതിരെയുള്ള പരിഹാര നടപടിക്ക് നേതൃത്വ വഹിക്കാനോ അതിന്റെ ആശങ്ക പരിഹരിക്കാനോ ഉള്ള ഉദ്യോഗസ്ഥര്‍ ഇവിടെയില്ലെന്നും നാട്ടുകാര്‍ ആക്ഷേപിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.