എറണാകുളം: ഇടപ്പള്ളി അരൂർ ദേശീയ പാതയിൽ മാടവനയ്ക്ക് സമീപം സ്വകാര്യ ബസ് അപകടത്തിൽ പ്പെട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധിപേർക്ക് പരിക്ക്.
ബംഗളൂരുവിൽ നിന്ന് വർക്കലയ്ക്ക് പൊയ്ക്കൊണ്ടിരുന്ന അന്തർ സംസ്ഥാന സർവീസ് നടത്തുന്ന കല്ലടബസാണ് അപകടത്തിൽ പെട്ടത്.നാൽപ്പത്തി രണ്ടു പേർ ബസിൽ ഉണ്ടായിരുന്നതായാണ് വിവരം. സംഭവത്തെ തുടർന്ന് പ്രദേശ വാസികൾ രക്ഷാപ്രവർത്തനം ഏറ്റെടുത്തു.
തുടർന്ന് പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. പരിക്കേറ്റവരെ അടുത്തുള്ള ലക്ഷോർ ആശുപത്രിയിലേക്ക് മാറ്റി. എട്ടുപേർക്ക് സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്.
ബസിനടിയിൽ പെട്ടുപോയ ഒരു ബൈക്ക് യാത്രികന്റെ നില ഗുരുതരമായി തുടരുകയാണെന്നും ആശുപത്രി വീർത്തങ്ങൾ അറിയിച്ചു.നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.