ഭാവിയിൽ ശൈലജ മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു: അതു കൊണ്ട് തോറ്റു, സി.പി.എം. യോഗത്തിൽ പി. ജയരാജൻ,

തിരുവനന്തപുരം: ഭാവിയിൽ കെ കെ ശൈലജ മുഖ്യമന്ത്രിയായി കാണണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന് സിപിഎം നേതാവ് പി ജയരാജൻ. ഭാവിയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അവതരിപ്പിക്കാൻ കഴിയുന്ന നേതാവായതുകൊണ്ടാണ് ശൈലജ വടകരയിൽ പരാജയപ്പെട്ടതെന്നും ജയരാജൻ പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ ചേർന്ന സിപിഎം സംസ്ഥാന സമിതി യോ​ഗത്തിലായിരുന്നു ശൈലജയെ പിന്തുണച്ച് പി ജയരാജന്റെ അഭിപ്രായപ്രകടനം.

വടകരയിലെ ജനങ്ങൾക്കും ശൈലജ മുഖ്യമന്ത്രിയായി കാണണമെന്നൊരു ആഗ്രഹമുണ്ട്. ശൈലജയെ ഒതുക്കുന്നതിന് വേണ്ടിയാണ് മത്സരിപ്പിച്ചതെന്ന തോന്നൽ ജനങ്ങൾക്കുണ്ടായി. 

ശൈലജയെ ഡൽഹിയിലേക്ക് അയക്കാതെ സംസ്ഥാനത്തുതന്നെ നിർത്താനുള്ള വടകരയിലുള്ളവരുടെ ആഗ്രഹം തോൽവിയുടെ ഘടകമാണ്. പി ജയരാജൻ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിയും സമീപനവും മാറണമെന്ന് സംസ്ഥാന സമിതി യോ​ഗത്തിൽ സിപിഎം നേതാക്കൾ വിമർശിച്ചിരുന്നു. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് മുൻഗണന നൽകാതിരുന്ന സർക്കാരിന്റെ സമീപനവും തെരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് കാരണമായെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. വിമർശനങ്ങൾക്കൊന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല.

ഭൂരിപക്ഷ–ന്യൂനപക്ഷ– പിന്നാക്ക വേർതിരിവില്ലാതെ എല്ലാ വിഭാഗങ്ങളുടെയും വോട്ടു ചോർന്നെന്ന് സിപിഎം സംസ്ഥാന സമിതി വിലയിരുത്തി. മുസ്‍ലിം ജനവിഭാഗങ്ങളെ പ്രീണിപ്പിക്കാൻ പാർട്ടി ശ്രമിക്കുന്നുവെന്ന തോന്നൽ ഭൂരിപക്ഷ വിഭാഗങ്ങൾക്കൊപ്പം, 

ന്യൂനപക്ഷ വിഭാഗങ്ങളുടെയും എതിർപ്പിനു കാരണമായി.ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നതും ലൈഫ് പദ്ധതിയും മറ്റും നീണ്ടുപോകുന്നതും സർക്കാരിനോടുളള അകൽച്ചയ്ക്കു കാരണമായെന്നും വിമർശനം ഉയർന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !