വയനാട്: തിരുനെല്ലി റിസോര്‍ട്ടിലെ മസാജ് സെന്ററില്‍ തിരുമ്മു ചികിത്സക്കിടെ വിദേശ വനിതയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ റിസോര്‍ട്ട് ജീവനക്കാരനെ തിരുനെല്ലി പൊലീസ് പിടികൂടി.
തലപ്പുഴ യവനാര്‍കുളം എടപ്പാട്ട് വീട്ടില്‍ ഇ എം മോവിനെയാണ് (29) തിരുനെല്ലി ഇന്‍സ്പെക്ടര്‍ ലാല്‍ സി ബേബിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്.നെതര്‍ലന്‍ഡുകാരിയായ യുവതി ജൂണ്‍ നാലിന് എഡിജിപിക്ക് ഇ-മെയില്‍ മുഖാന്തരമാണ് പരാതി നല്‍കിയത്. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ യുവാവിനെ ശനിയാഴ്ചയാണ് വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. തിരുനെല്ലിയിലെ റിസോര്‍ട്ടിലെ മസാജ് സെന്ററില്‍ വച്ചാണ് തിരുമ്മുകാരനായ പ്രതി വിദേശവനിതയെ മസാജ് ചെയ്യുമ്പോള്‍ ലൈംഗികാതിക്രമം നടത്തിയത്. വിദേശ വനിതയ്ക്ക് ഇയാളുടെ ഫോട്ടോ അയച്ചുകൊടുക്കുകയും പ്രതിയെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. ഇയാളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ഡിസംബര്‍ ആദ്യമാണ് ഓണ്‍ലൈന്‍ ബുക്കിങ് വഴി യുവതി തിരുനെല്ലിയിലെ റിസോര്‍ട്ടില്‍ എത്തിയത്. നെതര്‍ലന്‍ഡ്സില്‍ തിരിച്ചെത്തിയ ശേഷം എഡിജിപിക്ക് ഇ മെയില്‍ വഴി പരാതി അയയ്ക്കുകയായിരുന്നു.
ഈ മാസം പതിനാലിനാണു പരാതി നല്‍കിയത്. ഇന്ത്യയില്‍ പരാതി നല്‍കേണ്ട നടപടിക്രമങ്ങള്‍ അറിയാത്തതിനാലാണ് പരാതി നല്കാന് വൈകിയതെന്നും യുവതിയുടെ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.