ആ ജന്മം രാമപാദം ചേർന്നു: രാമന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് നേതൃത്വം നല്‍കിയ പൂജാരി അന്തരിച്ചു

ആ ജന്മം രാമപാദം ചേർന്നു: രാമന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് നേതൃത്വം നല്‍കിയ പൂജാരി അന്തരിച്ചു

ലഖ്‌നൗ: അയോധ്യയില്‍ രാമന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് നേതൃത്വം നല്‍കിയ പൂജാരി അന്തരിച്ചു. വാരാണസിയില്‍ നിന്നുള്ള വേദപണ്ഡിതനായ പണ്ഡിറ്റ് ലക്ഷ്മികാന്ത് മഥുരനാഥ് ദീക്ഷിത് (86) ആണ് മരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.

അയോധ്യയില്‍ രാമന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നിര്‍വഹിച്ച പൂജാരിമാരുടെ സംഘത്തെ നയിച്ചത് ലക്ഷ്മികാന്ത് മഥുരനാഥ് ദീക്ഷിത് ആണ്. പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ക്കായി വേദങ്ങളുടെ എല്ലാ ശാഖകളില്‍ നിന്നുമുള്ള 121 പണ്ഡിതന്മാരുടെ ഒരു ടീമിനെയാണ് നിയോഗിച്ചിരുന്നത്. ഈ സംഘത്തിനാണ് ലക്ഷ്മികാന്ത് മഥുരനാഥ് ദീക്ഷിത് നേതൃത്വം നല്‍കിയത്.

1674-ല്‍ ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന് നേതൃത്വം നല്‍കിയ പതിനേഴാം നൂറ്റാണ്ടിലെ പ്രശസ്ത കാശി പണ്ഡിതനായ ഗാഗാ ഭട്ടിന്റെ പിന്‍ഗാമിയായാണ് അദ്ദേഹം അറിയപ്പെടുന്നത്. ലക്ഷ്മികാന്ത് മഥുരനാഥ് ദീക്ഷിതിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !