ഉയർന്ന വിറ്റാമിൻ സി ഉള്ളടക്കം, ആന്റിഓക്സിഡന്റുകള്‍, നിരവധി ആരോഗ്യ ഗുണങ്ങള്‍ എന്നിവയ്ക്ക് പേരുകേട്ട പോഷക സമൃദ്ധമായ ഒന്നാണ് നെല്ലിക്ക.
രാവിലെ നെല്ലിക്ക വെള്ളം കുടിക്കുന്നത് അദ്ഭുതകരമായ ആരോഗ്യ ഗുണങ്ങള്‍ നല്‍കും. നെല്ലിക്ക വെള്ളത്തില്‍ കുതിർത്ത് അല്ലെങ്കില്‍ നെല്ലിക്ക പൊടി വെള്ളത്തില്‍ ചേർത്താണ് വെള്ളം തയ്യാറാക്കുന്നത്.ആന്റിഓക്സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉള്ളതിനാല്‍ രാവിലെ നെല്ലിക്ക വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. രാത്രി മുഴുവൻ നെല്ലിക്ക വെള്ളത്തില്‍ കുതിർക്കാൻ വയ്ക്കുക. പിറ്റേന്ന് രാവിലെ കുടിക്കുക. നെല്ലിക്ക പൊടി ചൂടുള്ള വെള്ളത്തില്‍ കലർത്തിയും കുടിക്കാവുന്നതാണ്. രാവിലെ നെല്ലിക്ക വെള്ളം കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ അറിയാം.
രോഗപ്രതിരോധശേഷി ശക്തിപ്പെടുത്തുന്നു
വൈറ്റമിൻ സിയാല്‍ സമ്പുഷ്ടമാണ് നെല്ലിക്ക വെള്ളം. രോഗപ്രതിരോധശേഷി കൂട്ടാൻ നെല്ലിക്ക വെള്ളം കുടിക്കുന്നത് സഹായിക്കും. മെച്ചപ്പെട്ട പ്രതിരോധശേഷി ശരീരത്തെ അണുബാധകളെ ചെറുക്കാൻ സഹായിക്കുന്നു.
ദഹനത്തെ സഹായിക്കുന്നു
നെല്ലിക്കയില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ക്രമമായ മലവിസർജനം പ്രോത്സാഹിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. മെച്ചപ്പെട്ട ദഹനം പോഷകങ്ങളുടെ ആഗിരണത്തെ സഹായിക്കുകയും മലബന്ധം പോലുള്ള ദഹനപ്രശ്നങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു.
ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
വിറ്റാമിൻ സി ഉള്‍പ്പെടെയുള്ള നെല്ലിക്കയിലെ ആന്റിഓക്സിഡന്റുകള്‍ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നതിനും കൊളാജൻ ഉല്‍പാദനം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇതിലൂടെ വാർധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയുന്നു, ചർമ്മത്തിന് നല്ല തിളക്കം ലഭിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
ഉയർന്ന നാരുകളും ക്രോമിയം സാന്നിധ്യവും കാരണം ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നത് പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
നെല്ലിക്ക ഉപാപചയപ്രവർത്തനം വർധിപ്പിക്കുന്നു. ഇത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും പൊണ്ണത്തടിയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ തടയാനും സഹായിക്കുന്നു.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
നെല്ലിക്ക കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായിക്കും. കൊളസ്ട്രോളിന്റെ അളവ് കുറയുകയും ധമനികളില്‍ പ്ലേഗ് അടിഞ്ഞുകൂടുന്നത് കുറയുകയും ചെയ്യുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.
മുടിയുടെ ആരോഗ്യം കൂട്ടുന്നു
നെല്ലിക്കയിലെ ഫൈറ്റോ ന്യൂട്രിയന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇതിലൂടെ തിളക്കമുള്ള മുടിയും താരൻ,മുടികൊഴിച്ചില്‍ എന്നിവ കുറയുകയും ചെയ്യുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.