തിരുവനന്തപുരം: എകെ ജി സെന്ററില്‍ ഉണ്ടായ സ്ഫോടനം കലാപാഹ്വാനമോ. സ്ഫോടനത്തില്‍ ഇ.പി ജയരാജനും പി.കെ ശ്രീമതിക്കും തിരിച്ചടിയായി കോടതി വിധി. കേസില്‍ തിരുവനന്തപുരം ജില്ലാ കോടതിയാണ് വിധി പറഞ്ഞിരിക്കുന്നത്.
എ. കെ. ജി സെന്റർ സ്ഫോടനത്തില്‍ ഇ.പി ജയരാജനും പി.കെ ശ്രീമതിക്കും എതിരേ കലാപ കുറ്റം ചുമത്തണം എന്ന ഹർജി തള്ളിയ തിരുവനന്തപുരം മജിസ്ട്രേട്ട് (3) കോടതിയുടെ നടപടി നിയമ വിരുദ്ധമെന്ന് തിരുവനന്തപുരം ജില്ലാ കോടതി. ഇതോടെ സ്വന്തം ഓഫീസില്‍ നടന്ന സ്ഫോടനം ഉപയോഗിച്ച് കേരളത്തില്‍ കലാപത്തിനു ശ്രമിച്ചു എന്ന കേസ് വീണ്ടും സജീവമായിപൊതു പ്രവർത്തകൻ പായിച്ചിറ നവാസാണ് ഹർജിക്കാരൻ. നാളുകളായുള്ള പായിച്ചറ നവാസിന്റെ നിയമ പോരാട്ടത്തിനു വിജയം എന്നും പറയാം. 2022 ജൂലൈ ഒന്നിനായിരുന്നു എ.കെ.ജി സെന്ററിന്റെ ഗേറ്റിനുനേരെ പടക്കമെറിഞ്ഞ സംഭവം നടന്നത്.
പ്രധാന കവാടത്തില്‍ പൊലീസ് കാവല്‍നില്‍ക്കെയായിരുന്നു തൊട്ടടുത്ത ഗേറ്റിനുനേരെ ബൈക്കിലെത്തിയയാള്‍ പടക്കമെറിഞ്ഞത്. വലിയ ശബ്ദം കേട്ടെന്ന് സംഭവത്തിനു പിന്നാലെ പി.കെ ശ്രീമതി പറഞ്ഞിരുന്നു.
ശബ്ദം കേട്ട് പുസ്തകം വായിച്ചുകൊണ്ടിരുന്ന ഞാൻ ബഡില്‍ നിന്നും ഞെട്ടി ഉയർന്ന് പൊങ്ങി എന്നായിരുന്നു പി കെ ശ്രീമതി പറഞ്ഞത്. കോണ്‍ഗ്രസാണ് ബോംബാക്രമണത്തിന് പിന്നിലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനും ആരോപിച്ചു. തുടർന്ന് സി.പി.എം നേതാക്കളും മറ്റും വ്യാപകമായി സംസ്ഥാനത്ത് കലാപം അഴിച്ചുവിട്ടു.
കലാപത്തിനു ജയരാജനും പി കെ ശ്രീമതിക്കും എതിരെ കേസെടുത്ത് ഇവരെ അറസ്റ്റ് ചെയ്ത് ജയിലില്‍ ഇടണം എന്നായിരുന്നു പരാതിക്കാരന്റെ ആവശ്യം.ഇതുമായി ബന്ധപ്പെട്ട കേസ് പോലീസ് എടുക്കാതിരുന്നപ്പോള്‍ പരാതിക്കാരൻ പായിച്ചിറ നവാസ് മജിസ്ട്രേട്ട് കോടതിയേ സമീപിച്ചു.
എന്നാല്‍ പരാതിക്കാരനായ പായ്ചിറ നവാസ് നിരവധിയായ പൊതുതാല്‍പര്യ വ്യവഹാരങ്ങള്‍ നേരിട്ട് നല്‍കിയും, വാദിച്ചും കോടതിയുടെ വിലപ്പെട്ട സമയങ്ങള്‍ കളയുന്ന വ്യക്തിയാണെന്നും ആയതിനാല്‍ കഴമ്പില്ലാത്ത ഈ പരാതി തള്ളണമെന്നും ഇ.പി ജയരാജനും പി.കെ ശ്രീമതിയ്ക്കും വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായ രാജഗോപാലൻ നായർ ജില്ലാ കോടതിയോട് വിചാരണവേളയില്‍ പലപ്രാവശ്യം ആവശ്യപ്പെട്ടിരുന്നു.തുടർന്ന് ഹരജി തള്ളി.
എന്നാല്‍ താൻ നേരിട്ട് തിരുവനന്തപുരം ജില്ലാ കോടതിയില്‍ നല്‍കിയിരിക്കുന്ന ഹർജി, ഒരു മജിസ്ട്രേറ്റ് പാസാക്കിയ ഉത്തരവിനെതിരെയാണെന്നും, ഹർജി തള്ളിയ മജിസ്ട്രേറ്റിന്റെ നടപടി തെറ്റാണെന്നും, ഒരു പരാതി തള്ളുമ്പോള്‍ മജിസ്ട്രേറ്റ് പാലിക്കേണ്ട അടിസ്ഥാനപരമായ കാര്യങ്ങള്‍പോലും പാലിക്കാതെയും, സാക്ഷികളെ വിസ്ക്കരിക്കാതെയും, ബഹു. ഹൈക്കോടതികളുടെയും, ബഹു.സുപ്രീം കോടതിയുടെയും വിവിധ മാർഗ്ഗനിർദേശങ്ങളും ഉത്തരവുകളും പാലിക്കാതെയുമാണ് മജിസ്ട്രേറ്റ് ഇത്തരത്തില്‍ പരാതി തള്ളിക്കൊണ്ട് വെറും രണ്ടുവരിയില്‍ ഉത്തരവിറക്കിയത് എന്നുമായിരുന്നു പരാതിക്കാരന്റെ വാദം.
ഇത് സാധൂകരിക്കുന്ന സുപ്രീംകോടതിയുടെയും വിവിധ ഹൈക്കോടതികളുടെയും ഉത്തരവിന്റെ പകർപ്പുകള്‍ ഹർജിക്കാരൻ കോടതിയില്‍ ഹാജരാക്കിയിരുന്നു.
ഇരു കക്ഷികളുയുടെയും വിശദമായ വാദങ്ങളും, പബ്ലിക് പ്രൊസിക്കൂട്ടറുടെ വാദവും കേട്ട കോടതി, കീഴ് കോടതിയിലെ ഫയലുകള്‍ വിളിച്ചുവരുത്തി പരിശോധിച്ചു.
അതിനുശേഷമാണ് ഹർജിക്കാരൻ കീഴ് കോടതി ഉത്തരവിലെ നിരവധി പിഴവുകള്‍ ചൂണ്ടിക്കാട്ടി മേല്‍ക്കോടതിയില്‍ നല്‍കിയ ഹർജി ന്യായമല്ലെയെന്നും, ഒരു സാക്ഷിയെ പോലും വിസ്തരിക്കാതെയും, കൃത്യമായ കാരണങ്ങള്‍ രേഖപ്പെടുത്താതെയും ഒരു പരാതി എങ്ങനെയാണ് തള്ളുന്നതെന്നും ജില്ലാ കോടതി ജഡ്ജി വിചാരണവേളയില്‍ ചോദിച്ചിരുന്നു.
വിചാരണ വേളയില്‍ ഹർജിക്കാരനോട് പരാതിയില്‍ സൂചിപ്പിച്ചിരിക്കുന്ന കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മാധ്യമപ്രവർത്തകർ ഉള്‍പ്പെടെ എട്ടു സാക്ഷികളെയും വിസ്തരിക്കണമോ എന്ന് ജില്ലാ കോടതി ഒന്നിലെ ജഡ്ജി അനില്‍ കുമാർ ചോദിച്ചപ്പോള്‍ നിർബന്ധമായും എട്ടു പേരെയും സാക്ഷികളായി വിസ്തരിക്കണമെന്ന് ഹർജിക്കാരൻ പറഞ്ഞതിനെയും കോടതി അംഗീകരിച്ചു.
2022 ജൂലൈ ഒന്നാം തീയതി സ്ഫോടനം നടന്ന് 10 മിനിട്ടിനകം കെ ജി സെന്ററിന് മുന്നില്‍ സ്ഫോടനം നടന്ന സ്ഥലത്ത് വച്ച് തന്നെ EP ജയരാജനും PK ശ്രീമതിയും മാധ്യമങ്ങളിലൂടെ ലൈവ് ആയി നടത്തിയ പരാമർശങ്ങള്‍ കലാപാഹ്വാനം ആയിരുന്നുവെന്നും, ഇവർ ഗൂഢാലോചന നടത്തി, വ്യാജ പരാമർശങ്ങളുടെ ഭാഗമായി സംസ്ഥാനത്തിലുടനീളം കലാപങ്ങള്‍ ഉണ്ടായി എന്നും ആയതിനാല്‍ ഇവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കണമെന്നും ആണ് ഹരജിക്കാരന്റെ ആവശ്യം.
ഈ ഹർജിയിലാണിപ്പോള്‍ സി പി എം നേതാക്കള്‍ക്കെതിരായ വിധി ഉണ്ടായത്.. നാല് മാസം മുമ്പ് ഈ കേസില്‍ ഇ പി ജയരാജനും പി കെ ശ്രീമതിക്കും കോടതി നോട്ടീസ് അയച്ചിരുന്നു. പ്രസ്തുത കേസിലാണ് നിർണായകമായ കോടതിവിധി ഉണ്ടായിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.