താനെ: മഹാരാഷ്ട്രയിലെ താനെയില്‍ ഒന്‍പതു വയസുകാരന്റെ ശരീരത്തില്‍ നടത്തിയ ശസ്ത്രക്രിയക്കെതിരെ കുടുംബം രംഗത്ത്. കാലില്‍ പരിക്കേറ്റ ആണ്‍കുട്ടിയെ അനുമതിയില്ലാതെ സുന്നത്ത് ചെയ്തെന്നാണ് ആരോപണം.
ജൂണ്‍ 15 ന് ഷാഹപുരിലെ സബ് ജില്ലാ ആശുപത്രിയിലാണ് സംഭവം നടന്നത്. വീട്ടുകാരുടെ അനുമതിയില്ലാതെ കാലില്‍ പരിക്കേറ്റ കുട്ടിയെ സുന്നത്ത് ശസ്ത്രക്രിയക്ക് വിധേയനാക്കിയെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് റിപ്പോര്‍ട്ട് ചെയ്തത്. വീട്ടുകാര്‍ പരാതിയുമായി രംഗത്ത് വന്നതോടെ അബദ്ധം മനസിലായ ഡോക്ടര്‍ കുട്ടിക്ക് കാലില്‍ ശസ്ത്രക്രിയ നടത്തി. കുടുംബം പൊലീസിനും ആരോഗ്യവകുപ്പിനും പരാതി നല്കി.
കുട്ടിയെ സുന്നത്ത് ചെയ്ത ഭാഗത്ത് തൊലിക്ക് കട്ടി കൂടുതലായിരുന്നുവെന്നും ഫിമോസിസ് എന്ന രോഗാവസ്ഥയായിരുന്നു ഇതെന്നുമാണ് ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറായ ഗജേന്ദ്ര പവാര്‍ പിടിഐയോട് പറഞ്ഞത്. അതിനാലാണ് രണ്ട് ശസ്ത്രക്രിയ നടത്തിയതെന്നും ഡോക്ടര്‍ പറഞ്ഞു. കുട്ടിയുടെ ശരീരത്തില്‍ നടത്തിയ ശസ്ത്രക്രിയ തെറ്റല്ലെന്നും എന്നാല്‍ കുട്ടിയുടെ വീട്ടുകാര്‍ ഡോക്ടര്‍മാര്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറായില്ലെന്നുമാണ് ഗജേന്ദ്ര പവാര്‍ പ്രതികരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.