കാഴ്ചയില്‍ ചെറുതെങ്കിലും പോഷകഗുണങ്ങള്‍ കൊണ്ട് സമ്പന്നമാണ് ചിയ വിത്തുകള്‍. ഇരുമ്പ്, കാൽസ്യം, ബി വിറ്റാമിനുകൾ, മാംഗനീസ്, മഗ്നീഷ്യം, സിങ്ക്, ഫോസ്ഫറസ്, ഫോളേറ്റ്, ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ഫൈബർ, പ്രോട്ടീൻ, ആന്റി ഓക്സിഡന്റുകൾ തുടങ്ങിയവ അടങ്ങിയ ചിയ വിത്തുകൾ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു
ചിയ വിത്തുകള്‍ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.1. ഹൃദയാരോഗ്യം
സാൽവിയ ഹിസ്പാനിക്ക എന്ന ചെടിയുടെ വിത്തുകളാണ് ചിയ വിത്തുകള്‍. ഒമേഗ ഫാറ്റി ആസിഡ്, ഫൈബർ, ആന്റി ഓക്സിഡന്റുകൾ ഇവയാൽ സമ്പന്നമായ ചിയ വിത്തുകൾ ഇൻഫ്ലമേഷൻ കുറയ്ക്കുന്നു. കൊളസ്ട്രോൾ കുറയ്ക്കുകയും രക്തസമ്മർദം നിയന്ത്രിക്കാനും സഹായിക്കുന്നു.
ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തിയും ലിപ്പിഡ് പ്രൊഫൈൽ മെച്ചപ്പെടുത്തിയും ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ചിയ വിത്തുകൾ ഡയറ്റിൽ ഉൾപ്പെടുത്താം.
2. രക്തത്തിലെ പഞ്ചസാര
രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നതിനെ തടയുന്നു
രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നതിനെ തടയുന്നു
നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ദഹനം സാവധാനത്തിലാകുകയും രക്തത്തിലേക്ക് ഗ്ലൂക്കോസിനെ സാവധാനം പുറന്തള്ളുകയും ചെയ്യും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നതിനെ തടയുന്നു.
3 നാരുകൾ ധാരാളം
ഏറെ നേരം വയർ നിറഞ്ഞതായുള്ള തോന്നൽ ഉണ്ടാക്കുന്നുഏറെ നേരം വയർ നിറഞ്ഞതായുള്ള തോന്നൽ ഉണ്ടാക്കുന്നു
ചിയ വിത്തിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. സോല്യുബിൾ ഫൈബറും ഇൻസോല്യുബിൾ ഫൈബറും അടങ്ങിയതിനാൽ ദഹനത്തിനു സഹായിക്കുന്നു.
വെള്ളം വലിച്ചെടുക്കുമ്പോൾ ചിയ സീഡ് ജെൽ പോലുള്ള ഒരു വസ്തു ആയി മാറുന്നു. ഇത് പഞ്ചസാരയുടെ ആഗിരണം സാവധാനത്തിലാക്കുന്നു. ഏറെ നേരം വയർ നിറഞ്ഞതായുള്ള തോന്നൽ ഉണ്ടാക്കുന്നു.
4. ഊർജം
ഊർജനില മെച്ചപ്പെടുത്താൻ ചിയ വിത്തുകൾ സഹായിക്കും
ഊർജനില മെച്ചപ്പെടുത്താൻ ചിയ വിത്തുകൾ സഹായിക്കും
ഊർജനില മെച്ചപ്പെടുത്താൻ ചിയ വിത്തുകൾ സഹായിക്കും. ഇവയിൽ ഒമേഗ ഫാറ്റി ആസിഡ് ധാരാളമുണ്ട്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫൈബർ എന്നിവയും ഉണ്ട്. ചിയ വിത്തുകൾ ഊർജം വളരെ സാവധാനത്തിലേ പുറന്തള്ളൂ.
5 എല്ലുകളുടെ ആരോഗ്യം
ചിയ വിത്തുകൾ എല്ലുകളുടെ ശക്തിയും സാന്ദ്രതയും വർധിപ്പിക്കുന്നുചിയ വിത്തുകൾ എല്ലുകളുടെ ശക്തിയും സാന്ദ്രതയും വർധിപ്പിക്കുന്നു
കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, പ്രോട്ടീൻ ഇവ ധാരാളം അടങ്ങിയ ഈ ചിയ വിത്തുകൾ എല്ലുകളുടെ ശക്തിയും സാന്ദ്രതയും വർധിപ്പിക്കുന്നു. കാത്സ്യം എല്ലുകളുടെ ഘടന മെച്ചപ്പെടുത്തുമ്പോൾ, ഫോസ്ഫറസ് എല്ലുകളുടെ ധാതുത്വം മെച്ചപ്പെടുത്തുന്നു. കാത്സ്യത്തിന്റെ ആഗിരണത്തിന് മഗ്നീഷ്യം സഹായിക്കുന്നു. എല്ലുകളുടെ കലകളെ നിർമിക്കാൻ പ്രോട്ടീന്‍ സഹായിക്കുന്നു.
6. ശരീരഭാരം നിയന്ത്രിക്കാൻ
ചിയ വിത്തുകള്‍ വിശപ്പ് അകറ്റാനും വയർ നിറഞ്ഞ തോന്നൽ ഉണ്ടാക്കുകയും ചെയ്യുന്നുചിയ വിത്തുകള്‍ വിശപ്പ് അകറ്റാനും വയർ നിറഞ്ഞ തോന്നൽ ഉണ്ടാക്കുകയും ചെയ്യുന്നു
നാരുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ ഇവ അടങ്ങിയ ചിയ വിത്തുകള്‍ വിശപ്പ് അകറ്റാനും വയർ നിറഞ്ഞ തോന്നൽ ഉണ്ടാക്കുകയും ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.