തട്ടിപ്പില്‍ ഉള്‍പ്പടെ 
നഴ്സുമാർക്ക് രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന വിസാ ബാൻ നീക്കിയതായി ഐറിഷ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് നഴ്സുമാർക്ക് ലഭിച്ചു.
നഴ്‌സുമാര്‍ സ്വയം വ്യാജരേഖ നിര്‍മ്മിച്ചതല്ലെന്നും, തട്ടിപ്പിന് ഇരയായതാണെന്നും തങ്ങള്‍ക്ക് വ്യക്തമായതായും, അതിനാല്‍ വിലക്ക് നീക്കുന്നുവെന്നും, ഇനിമുതല്‍ ഐറിഷ് വിസയ്ക്കായി അപേക്ഷിക്കാവുന്നതാണെന്നും എംബസി അയയ്ക്കുന്ന ഇമെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കുന്നു. ഭാവിയില്‍ വിസ അപേക്ഷ നല്‍കുമ്പോള്‍ തട്ടിപ്പിനരയായി വിസ നിഷേധിക്കപ്പെട്ട കാര്യവും കൂട്ടിച്ചേര്‍ക്കണമെന്നും ഇമെയിലില്‍ പറയുന്നുണ്ട്.
വർക്ക് പെർമിറ്റുകൾ വ്യാജമാണ് എന്ന് തിരിച്ചറിഞ്ഞ ഇന്ത്യയിലെ ഐറിഷ് എംബസി നൂറിലേറെ ഉദ്യോഗാർഥികളുടെ വിസ റദ്ദാക്കുകയും അവർക്കു അഞ്ചു വർഷത്തേക്ക് അയർലണ്ടിൽ പ്രവേശിക്കുന്നതിന് ബാൻ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
ഡബ്ലിനിൽ നഴ്‌സായി ജോലി നോക്കിയിരുന്ന സൂരജ് എന്ന വ്യക്തി മുന്നൂറോളം മലയാളികളായ ഉദ്യോഗാർത്ഥികളിൽ നിന്ന് അയർലണ്ടിൽ ഹെൽത്ത് കെയർ അസിസ്റ്റന്റുമാരായി ജോലി നൽകാം എന്ന വ്യാജേന ലക്ഷക്കണക്കിന് യൂറോ തട്ടിയെടുത്തു എന്ന പരാതി ഉയർന്നിരുന്നു.
തട്ടിപ്പിനിരയായ ഉദ്യോഗാർഥികളുടെ ഒരു ജോയിന്റ് പെറ്റീഷൻ ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസ്, എന്റർപ്രൈസ്, ട്രേഡ് ആൻഡ് എംപ്ലോയ്‌മെന്റ്, HSE, ഇന്ത്യൻ എംബസി എന്നിവര്‍ക്ക് സമർപ്പിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി വിസ ബാൻ മാറ്റിക്കൊടുക്കാൻ സന്നദ്ധമാണ് എന്നറിച്ച ഇമെയിൽ ഐറിഷ് എംബസ്സിയിൽ നിന്ന് ഉദ്യോഗാർത്ഥികൾക്ക് ലഭിച്ചു തുടങ്ങി.
വകുപ്പിന്റെ പരിശോധനയിൽ ഉദ്യോഗാർത്ഥികൾ ഈ തട്ടിപ്പിന്റെ ഇരകളാണ് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം എന്നാണു വകുപ്പ് അറിയിച്ചിരിക്കുന്നത്.
ജോൺ ബാരി, മാത്യു ലോങ്ങ് എന്നീ പേരുകളിൽ HSE (GOVERNMENT RECRUITMENT) സ്റ്റാഫുകൾ എന്ന രീതിയിൽ അവതരിപ്പിച്ച രണ്ടു പേരുമായി ചേർന്നായിരുന്നു സൂരജ് ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂ ചെയ്തതും വ്യാജ ജോബ് ഓഫറുകളും വർക്ക് പെർമിറ്റുകളും അവർക്കു നൽകി ലക്ഷക്കണക്കിന് യൂറോ അവരിൽ നിന്ന് കൈപ്പറ്റിയതും. ജോലി വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ ജോൺ - മാത്യു സംഘം ഇപ്പോഴും കാണാമറയത്ത്.
ഏപ്രിൽ 16ന് സൂരജ് കൊച്ചിയില്‍ ല്‍ പൊലീസിന് മുൻപിൽ കീഴടങ്ങുകയും ഇക്കാര്യങ്ങളെല്ലാം സമ്മതിക്കുകയും ചെയ്യുന്ന ഒരു വീഡിയോ പുറത്തുവിടുകയും ചെയ്തു. പ്രസ്തുത വീഡിയോയിൽ താനാണ് ഈ തട്ടിപ്പിന്റെ മുഴുവൻ ഉത്തരവാദി എന്നും ആറര കോടി രൂപയോളം കൈപ്പറ്റി എന്നും സമ്മതിക്കുന്നുണ്ട്. 
പ്രസ്തുത കീഴടങ്ങല്‍  Video 
എന്നാൽ സൂരജ് എല്ലാം ഏറ്റെടുത്തു എങ്കിലും നിരവധി വ്യാജ ഏജന്‍സികള്‍ പിന്നില്‍ പ്രവര്‍ത്തിച്ചു, ഇവര്‍ ഇപ്പോഴും കാണാമറയത്ത് തന്നെയാണ് എന്ന് വിവിധ അയര്‍ലണ്ട് മലയാളികളുടെ ഇടയില്‍ മുറുമുറുപ്പ് ഉണ്ടായിരുന്നു. എങ്കിലും ഈ തട്ടിപ്പില്‍ ഉള്‍പ്പെട്ട ഏജന്‍സിക്കാരെ രക്ഷിക്കാന്‍ ആർക്കും പരാതി ഇല്ലാത്ത രീതിയില്‍ അയര്‍ലണ്ടില്‍ ഇവര്‍ക്ക് വേണ്ടി  ചില രാഷ്ട്രീയ സംഘാടകരുടെ പിന്തുണ ഉള്ള സംഘം പ്രവർത്തിച്ചു. അവർ വിവിധ ഭാഗങ്ങളില്‍ ഇരകളെകൊണ്ട് വിവിധ മേഖലകളില്‍ സമ്മര്‍ദം ചെലുത്തി വരികയായിരുന്നു.  ഇതിനാലാണ് തട്ടിപ്പിനിരയായ 300 ല്‍ പരം ആളുകള്‍ക്ക് ഇതുവരെ പരാതി ഇല്ലാത്തത്. "ഞങ്ങൾ എന്ത് വിധേനയും നിങ്ങളുടെ നിരോധനം ഒഴിവാക്കി തരും എന്നതായിരുന്നു പ്രതിഫലം" . 
ജയിലില്‍ ആദ്യം കീഴടങ്ങി എങ്കിലും സൂരജിന്റെ റിലീസിനും പരാതി ഇല്ല എന്നത് ഇവര്‍ തന്നെ ഒരുക്കുന്ന മറു വഴിയാണ്. പരാതി ഇല്ലാത്തതിനാല്‍ അന്വേഷണം വഴി മുട്ടി. 
വർക്ക് പെർമിറ്റുകൾ വ്യാജമാണ് എന്ന് തിരിച്ചറിഞ്ഞ ഇന്ത്യയിലെ ഐറിഷ് എംബസി നൂറിലേറെ ഉദ്യോഗാർഥികളുടെ വിസ റദ്ദാക്കുകയും അവർക്കു അഞ്ചു വർഷത്തേക്ക് അയർലണ്ടിൽ പ്രവേശിക്കുന്നതിന് ബാൻ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനാണ് ഇപ്പോൾ ആശ്വാസം ആയിരിക്കുന്നത്. 






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.