കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. ഈ മാസം 20ന് പവന് 53720 രൂപ രേഖപ്പെടുത്തിയ ശേഷം വില കുറഞ്ഞുവരുന്നതാണ് ട്രെന്‍ഡ്. അതിനിടെ രണ്ട് ദിവസം അനക്കമില്ലാതിരുന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞു. പവന് 53000ത്തിന് താഴേക്ക് വില എത്തിയത് ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷ നല്കുന്നു. ഇനിയും വില കുറഞ്ഞാല്‍ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തും.
ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കുന്നതാണ് സ്വര്‍ണത്തിന് വില കുറയാന്‍ ഒരു കാരണം. അതേസമയം, എണ്ണവില ഉയര്‍ന്നു തന്നെ നില്ക്കുന്നു. ഇന്ത്യന്‍ രൂപ അല്‍പ്പം മെച്ചപ്പെട്ടുവരികയാണ്. വരാനിരിക്കുന്ന സമ്പൂര്‍ണ ബജറ്റ് നിക്ഷേപകരും വ്യാപാരികളും പ്രതീക്ഷയോടെയാണ് കാണുന്നത്. ആദായ നികുതിയില്‍ ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.