മസ്കത്ത്: മസ്കത്ത് ഗവര്‍ണറേറ്റിലെ ഗാലയില്‍ കെട്ടിടത്തിന് തീ പിടിച്ചു. സീബ് വിലായത്തില്‍ ഗാല ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കെട്ടിടത്തിനാണ് തീപിടിച്ചത്. ഞായറാഴ്ച രാവിലെയോടെയാണ് സംഭവം.
തീ പിടിത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം എത്തി താമസക്കാരെ രക്ഷപ്പെടുത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. 80 പേരെയാണ് കെട്ടിടത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലഅപകടത്തില്നിന്ന് രക്ഷപ്പെടുത്തിയ മുഴുവന്‍ ആളുകളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ്? അതോറിറ്റി അംഗങ്ങള്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.