സര്‍വീസില്‍ നിന്നും വിരമിക്കുന്ന ദിവസം വേറിട്ട തീരുമാനവുമായി എസ്.ഐയും ഭാര്യയും: മരണശേഷം സ്വന്തം ശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കു പഠിക്കുന്നതിനായി വിട്ടു നല്‍കും,

കോട്ടയം: സർവീസില്‍ നിന്നും വിരമിക്കുന്ന ദിവസം വേറിട്ട തീരുമാനവുമായി കോട്ടയം സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐയും ഭാര്യയും. ദിവസങ്ങള്‍ക്കു മുൻപ് തീരുമാനിച്ച ഈ കാര്യം നടപ്പാക്കാനുള്ള നിയോഗം പക്ഷേ, ഇദ്ദേഹത്തിന് ലഭിച്ചത് കൃത്യം വിരമിക്കല്‍ ദിവസമായ മെയ് 31 നാണ് എന്നു മാത്രം.

കോട്ടയം സ്‌പെഷ്യല്‍ ബ്രാഞ്ചിലെ എസ്‌ഐ ആർപ്പൂക്കര വില്ലൂന്നി പതിയില്‍ വീട്ടില്‍ പി.എം സജിമോനും ഭാര്യ അർച്ചനയുമാണ് സ്വന്തം ശരീരം മരണശേഷം മെഡിക്കല്‍ വിദ്യാർത്ഥികള്‍ക്കു പഠിക്കുന്നതിനായി വിട്ടു നല്‍കാൻ തീരുമാനിച്ചത്.

 ഇതിനായുള്ള സമ്മതപത്രം ഇദ്ദേഹവും ഭാര്യയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി അനാട്ടമി വിഭാഗത്തിലെ ഡോ.മഹേശ്വരിയ്ക്ക് കൈമാറി. മെയ് 31 വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇരുവരും സമ്മതപത്രം കൈമാറിയത്.

സർവീസില്‍ നിന്നും വിരമിക്കുന്നതിനു മുന്നോടിയായി നേരത്തെ തന്നെ സജി ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തിരുന്നു. ഇതിന്റെ ഭാഗമായി ഈ മാസം ആദ്യം മെഡിക്കല്‍ കോളേജ് ആശുപത്രി അനാട്ടമി വിഭാഗത്തില്‍ എത്തുകയും ചെയ്തിരുന്നു. 

എന്നാല്‍, ചില സാങ്കേതിക കാരണങ്ങളാല്‍ സമ്മതപത്രം നല്‍കല്‍ നീണ്ടു പോകുകയായിരുന്നു. തുടർന്ന്,  കഴിഞ്ഞ ദിവസം സമ്മതപത്രം നല്‍കുന്നതിനുള്ള അവസരം ലഭിച്ചു. സമ്മതപത്രം കൈമാറുകയും ചെയ്തു.

മക്കളായ അമൃതയും ആദിത്യനും പിതാവിന്റെയും മാതാവിന്റെയും തീരുമാനത്തിന് കട്ട സപ്പോർട്ടായി ഒപ്പമുണ്ട്. പൊലീസ് അസോസിയേഷൻ കെ.എപി അഞ്ചാം ബറ്റാലിയൻ ജില്ലാ സെക്രട്ടറിയായും, കോട്ടയം ജില്ലയിലെ പൊലീസ് അസോസിയേഷനില്‍ വിവിധ ഭാരവാഹിത്വവും സജി വഹിച്ചിട്ടുണ്ട്.

നിലവില്‍ ഓഫിസേഴ്‌സ് അസോസിയേഷൻ സഹകരണ സംഘം ബോർഡ് അംഗവും, പൊലീസ് അസോസിയേഷൻ ലൈബ്രറി സെക്രട്ടറിയുമാണ്. കോട്ടയം ഗാന്ധിനഗർ, ഏറ്റുമാനൂർ, വെസ്റ്റ്, ചിങ്ങവനം എന്നീ പൊലീസ് സ്റ്റേഷനുകളിലും സ്‌പെഷ്യല്‍ ബ്രാഞ്ചിലും ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !