ഇടുക്കി/ മൂലമറ്റം: സെല്‍ഫി എടുക്കുന്നതിനിടയില്‍ മൊബൈല്‍ഫോണ്‍ കൊക്കയില്‍ വീണു. അഗ്നിരക്ഷാസേനയെത്തി വീണ്ടെടുത്തുനല്‍കി.
കാഞ്ഞാർ-വാഗമണ്‍ കണ്ണിക്കല്‍ വ്യൂപോയിന്റില്‍ സെല്‍ഫിയെടുക്കുമ്ബോഴാണ് 800 അടി താഴ്ചയുള്ള കൊക്കയിലേക്ക് കിടങ്ങൂർ സ്വദേശി ഹരികൃഷ്ണന്റെ ഫോണ്‍ അബദ്ധത്തില്‍ വീണത്.ഫോണ്‍ താഴെ കല്ലുകള്‍ക്കിടയില്‍ തട്ടിനിന്നത് രക്ഷയായി. എന്നാല്‍, അത്രയും താഴെ ഇറങ്ങാൻ പറ്റില്ലായിരുന്നു. ഒന്നരലക്ഷത്തോളം രൂപയുടെ ഫോണ്‍ ഉപേക്ഷിച്ചുപോകാനും ഹരികൃഷ്ണന് മനസ്സുവന്നില്ല. മൂലമറ്റത്ത് അഗ്നിരക്ഷാസേനയെ വിളിച്ചു.
സീനിയർ ഓഫീസർ അനൂപിന്റെ നേതൃത്വത്തില്‍ ടീം സ്ഥലത്തെത്തി. 90 അടിയോളം താഴ്ചയില്‍ രണ്ട് കല്ലുകള്‍ക്കിടയിലായിരുന്നു ഫോണ്‍. സേനാംഗം മനു ആന്റണി രണ്ട് വടങ്ങള്‍ കൂട്ടിക്കെട്ടി താഴേയ്ക്കിറങ്ങി
ഫോണ്‍ എടുത്തുകൊടുത്തു. വളരെ സാഹസികമായാണ് മനു ഫോണ്‍ വീണ്ടെടുത്തത്. സഹപ്രവർത്തകർ ശ്വാസം അടക്കി വടത്തില്‍ പിടിച്ചുനിന്ന് മനുവിനെ ഫോണ്‍ എടുക്കാൻ സഹായിച്ചു.
എറണാകുളത്ത് വിദ്യാർഥിയായ ഹരികൃഷ്ണനും കൂട്ടുകാരും വാഗമണ്‍ കാണാനെത്തിയതായിരുന്നു. അഗ്നിരക്ഷാസേനയ്ക്ക് ഹൃദയപൂർവം നന്ദി പറഞ്ഞ് ഹരികൃഷ്ണനും കൂട്ടുകാരും മടങ്ങി.
സേനാംഗങ്ങളായ എം.പി.ഷിജു, ബി.എച്ച്‌്.അനീഷ്, ജി.പ്രദീപ്, എൻ.കെ.സതീഷ് കുമാർ എന്നിവരും ഫോണ്‍ വീണ്ടെടുക്കാൻ എത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.