ആലുവ : പെരുമ്പാവൂരിനെ ക്ലീൻ ആക്കാൻ ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂർ പദ്ധതിയുമായി പോലീസ്. ഇതിന്റെ ഭാഗമായി വ്യാപക പരിശോധനകളാണ് എ.എസ്.പി മോഹിത് രാവത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നത്.
ലഹരി വസ്തുക്കളുടെ വില്‍പ്പനയും ഉപയോഗവും തടയുക , അനാശ്യാസ പ്രവർത്തനങ്ങള്‍ തടയുക, ക്രമസമാധാനം നിലനിർത്തുക തുടങ്ങിയവ പ്രവർത്തനത്തിന്റെ ഭാഗമാണ്.ഓപ്പറേഷന്റെ ഭാഗമായി , പെരുമ്പാവൂർ 'കാളചന്ത ഭാഗത്തുള്ള ബേക്കറിയില്‍ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങളും, പെരുമ്പാവൂർ ജ്യോതി ജംഗ്ഷനിലെ ഗോഡൗണില്‍ നിന്ന് 10 ലക്ഷം രൂപയോളം വില വരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളും പിടികൂടി. പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡില്‍ നിന്ന് ഒരു മലയാളിയായ യുവാവിനെ കഞ്ചാവുമായും, മറ്റൊരു അന്യസംസ്ഥാന തൊഴിലാളിയെ ഹെറോയിനുമായും പിടികൂടി.
പെരുമ്പാവൂർ ഇവിഎം തീയേറ്ററിന് സമീപമുള്ള ഒരു കടയില്‍നിന്ന് കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന പേപ്പറുകളും മറ്റും കണ്ടെടുത്തു. രണ്ട് മോഷ്ടാക്കളെ കരുതല്‍ തടങ്കലിലാക്കി. ഇതിനകം ലക്ഷക്കണക്കിന് രൂപ വിലവരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയിട്ടുണ്ട്.
എം.ഡി.എം.എ, ഹെറോയിൻ , കഞ്ചാവ് ഉള്‍പ്പടെയുള്ള മയക്കുമരുന്ന് കണ്ടെടുത്തു. പരസ്യ മദ്യപാനത്തിന് നിരവധി പേർക്കെതിരെ കേസെടുത്തു. അനധികൃത മദ്യവില്‍പ്പനക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നത്. അനാശാസ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഹോട്ടലുകളില്‍ റെയ്ഡ് ശക്തമാക്കും.
കൂടുതല്‍ പോലീസിനെ പരിശോധനയ്‌ക്ക് നിയോഗിക്കും. വാഹന പട്രോളിംഗും ഉണ്ടാകും. ഇത് സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമായാല്‍ പോലീസിനെ അറിയിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.